ഷമിയുടെ പന്തില്‍ ശുഭ്മാന്‍ ഗില്ലിന്റെ വിസ്മയ ക്യാച്ച്

ഷമിയുടെ കവര്‍ ഡ്രൈവ് കെണിയില്‍ വീണ ടെയ്‌ലര്‍ ഷോര്‍ട്ട് കവറിലുള്ള ഗില്ലിന്റെ കൈയിലൊതുങ്ങുകയായിരുന്നു.

Update: 2021-06-22 16:36 GMT

ന്യൂസിലാന്റിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് ഫൈനലില്‍ യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ വിസ്മയ ക്യാച്ച് വൈറലാവുന്നു. മുഹമ്മദ് ഷമിയുടെ പന്തില്‍ റോസ് ടെയ്‌ലറെ പുറത്താക്കാനെടുത്ത ക്യാച്ചാണ് ആരാധകരുടെ കയ്യടി നേടിയത്.

ഷമിയുടെ കവര്‍ ഡ്രൈവ് കെണിയില്‍ വീണ ടെയ്‌ലര്‍ ഷോര്‍ട്ട് കവറിലുള്ള ഗില്ലിന്റെ കൈയിലൊതുങ്ങുകയായിരുന്നു. മുഴുനീള ഡൈവിങ്ങിലൂടെയാണ് ഗില്‍ പന്ത് കൈപ്പിടിയിലാക്കിയത്.

മത്സരത്തില്‍ ന്യൂസിലാന്റ് ഇന്ത്യക്കെതിരെ 32 റണ്‍സ് ലീഡ് നേടി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 217 റണ്‍സിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്റ് 249 റണ്‍സിന് പുറത്തായി. 26 ഓവറില്‍ 76 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയും 25 ഓവറില്‍ 48 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ഇഷാന്ത് ശര്‍മയും ചേര്‍ന്നാണ് ന്യൂസിലാന്റ് ബാറ്റിങ് നിരയെ തകര്‍ത്തത്.

Advertising
Advertising

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News