ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയാകാൻ യുവരാജ് സിങ്? ഗുർദാസ്പുരിൽനിന്ന് മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്

നിലവില്‍ ബിജെപിയുടെ സിറ്റിങ് സീറ്റാണ് ഗുര്‍ദാസ്പൂര്‍. നടൻ സണ്ണി ഡിയോളാണ് ഗുർദാസ്പുരിൽനിന്നുള്ള ലോക്സഭാംഗം.

Update: 2024-02-22 03:08 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പഞ്ചാബിലെ ഗുർദാസ്പുരിൽനിന്ന് താരം ജനവിധി തേടുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ, റിപ്പോര്‍ട്ട് ചെയ്യുന്നത്.

അടുത്തിടെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി യുവരാജ് സിംഗ് കൂടിക്കാഴ്ച നടത്തിയത് ഇതിന്‍റെ മുന്നോടിയായെന്നാണ് സൂചന. നിലവില്‍ ബിജെപിയുടെ സിറ്റിങ് സീറ്റാണ് ഗുര്‍ദാസ്പൂര്‍. നടൻ സണ്ണി ഡിയോളാണ് ഗുർദാസ്പുരിൽനിന്നുള്ള ലോക്സഭാംഗം. സണ്ണി ഡിയോളിന്റെ പ്രവർത്തനത്തിൽ വോട്ടർമാർ അതൃപ്തിയിലാണെന്ന വിലയിരുത്തലിലാണ് ബിജെപി പുതുമുഖത്തെ മത്സരിപ്പിക്കാൻ ഒരുങ്ങുന്നത്.

ബോളിവുഡ് നടന്‍ വിനോദ് ഖന്നയുും മുമ്പ് പാര്‍ലമെന്‍റില്‍ ഗുരുജാസ്പൂരിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസിലേക്കു പോയ മുൻ ഇന്ത്യന്‍ താരം നവ്ജ്യോത് സിങ് സിദ്ദുവും ബിജെപിയിലേക്ക് തിരഞ്ഞെടുപ്പിനു മുൻപ് മടങ്ങിയെത്തുമെന്നു റിപ്പോർട്ടുകളുണ്ട്. സിദ്ദു ബിജെപിയിലേക്കു തിരിച്ചെത്തിയാൽ അമൃത്‍സറിൽനിന്നു മത്സരിക്കാനാണു സാധ്യത.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാളായ യുവരാജ് സിംഗാണ് 2007ലെ ഇന്ത്യയുടെ ആദ്യ ടി20 ലോകകപ്പ് ജയത്തിലും 2011ലെ ഏകദിന ലോകകപ്പിലും നിര്‍ണായക പങ്കുവഹിച്ചത്.

നിരവധി ക്രിക്കറ്റ് താരങ്ങൾ മുമ്പ് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചിട്ടുണ്ട്. നിലവില്‍ ഗൗതം ഗംഭീർ ഡൽഹിയിൽ നിന്നുള്ള എംപിയാണ്. അതേസമയം, താൻ ബിജെപിയുമായി കൈകോർക്കുന്നുവെന്ന വാർത്തയെക്കുറിച്ച് യുവരാജ് ഇതുവരെ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News