ഏർലിംഗ് ഹാളണ്ടിന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അതേ മാനസികാവസ്ഥ; ബെർണാഡോ സിൽവ

ഏർലിംഗ് ഹാളണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിൽ നിരവധി താരതമ്യങ്ങൾ ഇപ്പോൾ വരുന്നുണ്ട്

Update: 2023-04-26 15:10 GMT

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അതേ മാനസികാവസ്ഥയാണ് എർലിംഗ് ഹാളണ്ടിനുള്ളതെന്ന അഭിപ്രായവുമായി മാ‍‍ഞ്ചസ്റ്റർ സിറ്റി താരം ബെർണാഡോ സിൽവ. സിൽവ നോർവീജിയൻ സ്ട്രൈക്കറുടെ മാനസികാവസ്ഥയെ പ്രശംസിക്കുകയും ചെയിതു. എർലിംഗ് ഹാളണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിൽ നിരവധി താരതമ്യങ്ങൾ ഇപ്പോൾ വരുന്നുണ്ട്. ക്ലബ്ബിനും രാജ്യത്തിനുമായി രണ്ട് കളിക്കാർക്കൊപ്പം അണിനിരക്കുന്ന താരമാണ് ബെർണാഡോ സിൽവ.

മാഞ്ചസ്റ്റർ സിറ്റി താരം എർലിംഗ് ഹാളണ്ട് ഈ സീസണിൽ ​ഗംഭീര ഫോമിലാണ്. ആൻഡി കോളും (1993-94), അലൻ ഷിയററും (1994-95) സ്ഥാപിച്ച 34 ഗോളുകളുടെ പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് റെക്കോർഡ് 28 ലീഗ് മത്സരങ്ങളിൽ നിന്ന് ഇതിനകം തന്നെ 32 ഗോളുകൾ നേടി റെക്കോർഡ് തകർത്ത നോർവീജിയൻ താരം ഇല്ലാതാക്കാൻ പോവുകയാണ്. ഒറ്റ സീസണിലെ റൊണാൾഡോയുടെ ഏറ്റവും അധികം ​ഗോൾ നേട്ടം 2014-15-ൽ 61- ഗോളുകളാണ്. ഈ സീസണിൽ ഹാളണ്ടിന്റെന ​ഗോൾ നേട്ടം ഇതുവരെ നിലവിൽ 42 മത്സരങ്ങളിൽ നിന്നായി 48 എണ്ണമാണ്.

Advertising
Advertising

ഗോളുകളുടെ കണക്കുകൾ, അത് അവിശ്വസനീയമാണ്, ക്രിസ്റ്റ്യാനോയുടെയും ലയണൽ മെസ്സിയുടെയും നിലവാരത്തിലാണ് ഇപ്പോൾ ഹാളണ്ട്. സീസണിലെ അവസാന മത്സരം വരെ ഞങ്ങൾക്ക് അവന്റെ ഗോളുകൾ ആവശ്യമുള്ളതിനാൽ ഹാളണ്ട് ​ഗോളടി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ക്രിസ്റ്റ്യാനോയുടെ അതേ മാനസികാവസ്ഥ അദ്ദേഹത്തിന് തീർച്ചയായും ലഭിച്ചിട്ടുണ്ട്. എല്ലായ്പ്പോഴും ബോക്സിൽ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നു, എല്ലായ്പ്പോഴും സ്കോർ ചെയ്യാൻ കാത്തിരിക്കുന്നു.

ഹാളണ്ടിനെപ്പോലുള്ള കളിക്കാരെ ഇഷ്ടപ്പെടുന്ന കെവിൻ ഡിബ്രൂയിനുമായി താരത്തിന് ഒരു പ്രത്യേക കോമ്പിനേഷൻ ഉണ്ട്. കാരണം, ഞങ്ങൾക്ക് ​ഗോൾ നേടേണ്ട പന്ത് അയാൾക്ക് ലഭിക്കുമ്പോൾ, എർലിംഗ് വളരെ ശക്തനാണ്. ഈ സീസണിൽ ഞങ്ങൾ കണ്ടതുപോലെ, ഇത് ഒരു മികച്ച കോമ്പിനേഷനാണ്, അവർ നന്നായി ചെയ്യുന്നു. ഇപ്പോൾ ഞങ്ങൾ വീണ്ടും നല്ല ഫോമിലാണ്. അറബ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ബെർണാ‍ഡോ സിൽവ പറഞ്ഞു.

ഇന്ന് രാത്രി ആഴ്സനലിനെതിരെയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ അടുത്ത മത്സരം.യഥാർത്ഥത്തിൽ പ്രീമിയർ ലീഗിലെ ഫൈനൽ മത്സരമാണ് ഇന്ന് നടക്കുന്നത്. ആഴ്സനൽ മാഞ്ചസ്റ്റർ സിറ്റി മത്സരം പ്രീമിയർ ലീഗിലെ വിജയികളെ ഏറെക്കുറെ തീരുമാനിക്കും. രാത്രി 12:30- ന് സിറ്റിയുടെ മൈതാനമായ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.

Tags:    

Writer - ആഷിഖ് റഹ്‍മാന്‍

contributor

Editor - ആഷിഖ് റഹ്‍മാന്‍

contributor

By - Web Desk

contributor

Similar News