അൽനസർ തിരിച്ചെത്തി, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിജയഗോളോടെ

അല്‍ ഷബാബിനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു അൽനസറിന്റെ വിജയം.

Update: 2023-05-24 01:45 GMT
ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ

റിയാദ്: സൗദിപ്രോ ലീഗിൽ തകർപ്പൻ തിരിച്ചുവരവുമായി അൽനസർ. അല്‍ ഷബാബിനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു അൽനസറിന്റെ വിജയം. ആദ്യ രണ്ട് ഗോളുകൾ നേടി അൽ ഷബാബ് ഞെട്ടിച്ചെങ്കിലും അൽ നസർ ഉജ്വലമായി തിരിച്ചുവരികയായിരുന്നു. 25ാം മിനുറ്റിൽ പെനൽറ്റിയിലൂടെയാണ് അൽ ഷബാബ് അക്കൗണ്ട് തുറന്നത്.

ക്രിസ്റ്റ്യാൻ ഗുവാൻക പെനൽറ്റി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 40ാം മിനുറ്റിൽ ഗുവാൻക തന്നെ ഷബാബിന് ലീഡ് നേടിക്കൊടത്തു. എന്നാൽ നാല് മിനുറ്റുകൾക്കിപ്പുറം അൽ നസർ തിരിച്ചടിച്ചു. ടാലിസ്‌കയാണ് അൽ നസറിനായി ഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അൽ നസർ ഒപ്പമെത്തി. അബ്ദുൽറഹിമാൻ ഗരീബ് ആണ് അല്‍നസറിനെ ഒപ്പമെത്തിച്ച ഗോൾ നേടിയത്. പിന്നാലെ 59ാം മിനുറ്റിൽ ആയിരുന്നു ആരാധകർ കാത്തിരുന്ന ഗോൾ വന്നത്. ക്രിസ്റ്റ്യാനോ വലകുലുക്കിയപ്പോള്‍ ഗ്യാലറി ആര്‍ത്തിരമ്പി. ജയത്തോടെ അൽനസറിന്റെ പോയിന്റ് 63 ആയി.

28 മത്സരങ്ങളിൽ നിന്നാണ് അൽ നസർ 63 പോയിന്റുകൾ സ്വന്തമാക്കിയത്. അത്രയും മത്സരങ്ങളിൽ നിന്ന് 66 പോയിന്റുമായി അൽ ഇത്തഹാദ് ആണ് ഒന്നാം സ്ഥാനത്ത്. 'ഞങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ ഞങ്ങളോടൊപ്പം നിന്ന ആരാധകർക്ക് വലിയ നന്ദി എന്നായിരുന്നു വിജയശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ട്വിറ്ററില്‍ കുറിച്ചത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഒരു തോൽവിയും രണ്ട് സമനിലയുമായി നിറംമങ്ങിയ നിലയിലായിരുന്നു അൽനസർ. അൽതാൽ എഫ്.സിക്കെതിരായ മത്സരം ജയിച്ച അൽനസർ, ഷബാബിനെതിരായ ജയത്തോടെ തിരിച്ചുവരവ് ഉറപ്പിച്ചു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News