ഹബീബീ കം ടു കലൂര്‍... ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ പാദ സെമി നാളെ; കൊച്ചിയെ മഞ്ഞക്കടലാക്കാന്‍ ക്ഷണം

നാളെ നടക്കുന്ന സെമി ഫൈനൽ ആഘോഷമാക്കി മാറ്റാൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു സുവര്‍ണാവസരം.

Update: 2022-03-10 16:18 GMT

ഐ.എസ്.എല്‍ ആദ്യ പാദ സെമിയില്‍ നാളെ കേരളം ജംഷഡ്പൂരിനെ നേരിടും. ഇത്തവണ ഹോം മാച്ച് ഒന്നും ലഭിച്ചില്ലെന്ന ആരാധകരുടെ പരിഭവത്തിന് ഒരു പരിധി വരെ പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ്. നാളെ നടക്കുന്ന സെമി ഫൈനൽ ആഘോഷമാക്കി മാറ്റാൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു സുവര്‍ണാവസരം.

സംഭവം മറ്റൊന്നുമല്ല... നാളെ കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂരിനെ നേരിടുമ്പോൾ കൊച്ചിയിൽ കലൂർ സ്റ്റേഡിയത്തിന് പുറത്ത് ഒരു ഫാൻ പാർക്ക് ഒരുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ്. മഞ്ഞപ്പടയുടെ ആരാധകർക്ക് നാളെ കലൂരിലെ ഫാൻ പാർക്കിൽ ഒരുമിച്ചിരുന്ന കളി കാണാം. വിര്‍ച്വല്‍ ആയി തങ്ങളുടെ ബ്ലാസ്റ്റേഴ്സിന്‍റെ കളിക്ക് പിന്തുണ നൽകാം. ഗോവയിലെ ഫത്തോർഡ സ്റ്റേഡിയത്തില്‍ വെച്ച് നാളെ 7 .30 ക്കാണ് കേരളത്തിന്‍റെ മത്സരം.

Advertising
Advertising

Full View

കലൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനു പുറത്ത് വൈകിട്ട് 5.30 മുതൽ ഫാൻപാർക്ക് തുറക്കും. ആരാധകരെ മുഴവൻ ഇവിടെ നിന്ന് ഒരുമിച്ച് കളി കാണാൻ ക്ഷണിക്കുന്നതായി കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഫേസ്ബുക് കുറിപ്പിലൂടെ അറിയിച്ചു. അവസാനമായി നടന്ന രണ്ട് ഐ.എസ്.എല്‍ സീസണുകളിലും രണ്ടു വർഷമായി കലൂരിൽ ഒത്തുകൂടാൻ കഴിയാത്ത കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു സുവർണ്ണാവസരമാകും ഇത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News