പിഎസ്ജിയോ അതോ പീരങ്കിപ്പടയോ?; ചാമ്പ്യൻസ് ലീഗിൽ ഇന്ന് തീപാറും പോരാട്ടം

Update: 2025-04-30 01:15 GMT
Editor : safvan rashid | By : Sports Desk

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് തീപാറും പോരാട്ടം. ആദ്യപാദ സെമിയിൽ ഇന്ന് ഇംഗ്ലീഷ് കരുത്തരായ ആർസനലും ഫ്രഞ്ച് ഭീമൻമാരായ പിഎസ്ജിയും ഏറ്റുമുട്ടും. ഗണ്ണേഴ്സ് തട്ടകമായ എമിറേറ്റ്സിലാണ് മത്സരം. ലൂയിസ് എന്റിക്വയുടെ ശിക്ഷണത്തിൽ പുതിയ വീര്യത്തിൽ പന്തുതട്ടുന്ന പിഎസ്ജി ലിവർപൂൾ, ആസ്റ്റൺ വില്ല എന്നീ ഇംഗ്ലീഷ് കരുത്തരെ തകർത്താണ് സെമിയിലേക്ക് കടന്നത്. സ്പാനിഷ് വമ്പൻമാരും നിലവിലെ ചാമ്പ്യൻമാരുമായ റയൽ മാഡ്രിഡിനെ ഇരുപാദങ്ങളിലും തോൽപ്പിച്ചാണ് പീരങ്കിപ്പടയുടെ വരവ്.

ഒക്ടോബർ രണ്ടിന് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റമുട്ടിയപ്പോൾ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ആർസനൽ വിജയിച്ചിരുന്നു. കൈ ഹാവർട്ട്സും ബുകായോ സാക്കയുമാണ് ഗോൾ നേടിയത്. ഫ്രഞ്ച് ലീഗിൽ തോൽവിയറിയാതെ കുതിച്ചിരുന്ന പിഎസ്ജി ഏതാനും ദിവസങ്ങൾക്ക് മുമ്പ് നീസിനോട് 3-1ന്റെ തോൽവി വഴങ്ങിയതും ഗണ്ണേഴ്സിന് പ്രതീക്ഷ നൽകുന്നു.എന്നാൽ ചാമ്പ്യൻസ് ലീഗ് ഫേവറിറ്റുകളായ ലിവർപൂളിനെ ആൻഫീൽഡിൽ മലർത്തിയടിച്ച ചരിത്രം പിഎസ്ജിക്കുണ്ട്.

ഇതിനിടെ പാരിസിൽ നടക്കുന്ന രണ്ടാം പാദ സെമിയിൽ തങ്ങൾക്കായി അനുവദിച്ചത് വെറും 2000 ടിക്കറ്റുകളാണെന്ന് കാണിച്ച് ആർസനൽ ആരാധകർ യുവേഫക്ക് പരാതി നൽകിയിട്ടുണ്ട്. ഇന്ത്യൻ സമയം രാ​ത്രി 12.30നാണ് മത്സരം. സോണി ലൈവിൽ തത്സമയം കാണാം. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News