ഏഷ്യന്‍ കപ്പ് ഫുട്ബോൾ: ഇന്ത്യ ഇന്ന് ആസ്ത്രേലിയയെ നേരിടും

മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഇന്ന് കളിക്കില്ല

Update: 2024-01-13 05:37 GMT

ദോഹ: ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍  ഇന്ത്യ ഇന്ന്  ആസ്ത്രേലിയയെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ച് മണിക്ക് അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് മത്സരം. പരിക്കാണ് ടീമിനെ അലട്ടുന്ന പ്രധാന പ്രശ്നം. മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഇന്ന് കളിക്കില്ല.ഫിഫ റാങ്കിങ്ങിൽ 25ാം സ്ഥാനത്താണ് ആസ്ത്രേലിയ.ഇന്ത്യ 94ാം സ്ഥാനത്തും. ഇരു ടീമുകളും തമ്മിലുള്ള അന്തരം ഈ കണക്കിലുണ്ട്. യൂറോപ്യന്‍ ലീഗില്‍ പയറ്റി തെളിഞ്ഞ താരങ്ങള്‍ ഒരു ഭാഗത്ത്.

ഛേത്രി എന്ന ഒറ്റയാനില്‍ മാത്രം ഒതുങ്ങുന്നു ഇന്ത്യയുടെ മേല്‍വിലാസം.ആദ്യ മത്സരത്തിൽ തന്നെ ടൂർണമെൻറ് ഫേവറിറ്റുകളായ ‌സോക്കറൂസിനെ മുന്നിൽ കിട്ടിയതിൻെറ പരിഭ്രമം ഇന്ത്യൻ ക്യാമ്പിലുണ്ട്. ഒപ്പം പരിക്കും.

സഹല്‍ കളിക്കാത്തത് മധ്യനിരയില്‍ ഇന്ത്യക്ക് വലിയ വിടവുണ്ടാക്കും.സന്ദേശ് ജിങ്കാനും രാഹുൽ ഭേകെയും നയിക്കുന്ന പ്രതിരോധം അവസരത്തിന് ഒത്തുയരുമെന്ന് പ്രതീക്ഷിക്കാം.അതെസമയം ഗാലറിയുടെ പിന്തുണ ഇന്ത്യക്കുറപ്പാണ്.

45000ത്തോളം സീറ്റുകളില്‍ നല്ലൊരുപങ്കും ബ്ലൂടൈഗേഴ്സിനായി ഇരമ്പും.പക്ഷെ ആ പേടിയില്ലെന്നാണ് ആസ്ത്രേലിയയുടെ വാദം.കിരീടത്തിലേക്കുള്ള ശുഭയാത്രയുടെ തുടക്കമാണ് ആസ്ത്രേലിയക്കാരുടെ മനസില്‍. വി‌ട്ടുകൊടുക്കില്ലെന്ന് ഇന്ത്യയും

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News