ഒഡീഷയെ വീഴ്ത്തി; ഹൈദരാബാദിനെ സെമിയിൽ നേരിടാൻ എ.ടി.കെ മോഹൻബഗാൻ

കഴിഞ്ഞ കളിയിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ വിവാദ ഗോളിലൂടെ വീഴ്ത്തി ബംഗളൂരു എഫ്.സി സെമിഫൈനലിലെത്തിയിരുന്നു

Update: 2023-03-04 16:04 GMT
Advertising

കൊൽക്കത്ത: നിർണായക മത്സരത്തിൽ ഒഡീഷ എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി എ.ടി.കെ മോഹൻബഗാൻ എഫ്‌സി ഐ.എസ്.എൽ സെമിഫൈനലിൽ. രണ്ടാം സെമിഫൈനലിൽ ഹൈദരാബാദ് എഫ്‌സിയോടാണ് എ.ടി.കെ ഏറ്റുമുട്ടുക. ഹ്യൂഗോ ബൗമസും (36ാം മിനുട്ട്) ദിമിത്രി പെട്രോറ്റോസുമാണ്(58ാം മിനുട്ട്) കൊൽക്കത്തക്കായി എതിർവല കുലുക്കിയത്. കൊൽക്കത്തയിലെ സാൾട്ട്‌ലേക് സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്.

കഴിഞ്ഞ കളിയിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ വിവാദ ഗോളിലൂടെ വീഴ്ത്തി ബംഗളൂരു എഫ്.സി സെമിഫൈനലിലെത്തിയിരുന്നു. മാർച്ച് ഒമ്പതിനാണ് ഹൈദരാബാദ് എഫ്‌സി-എ.ടി.കെ മത്സരത്തിന്റെ ആദ്യ ലെഗ് നടക്കുക. മാർച്ച് 13 ന് രണ്ടാം ലെഗും നടക്കും. മാർച്ച് ഏഴിനാണ് ഐ.എസ്.എല്ലിലെ ആദ്യ സെമിഫൈനൽ. മുംബൈ സിറ്റിയും ബംഗളൂരു എഫ്.സിയും തമ്മിലുള്ള ആദ്യ ലെഗാണ് അന്ന് നടക്കുക. മാർച്ച് 12ന് രണ്ടാം ലെഗ് നടക്കും. മാർച്ച് 18നാണ് ഫൈനൽ.

ബംഗളൂരു -ബ്ലാസ്റ്റേഴ്സ് മത്സരത്തിലെ ഫ്രീകിക്ക് വിവാദം?

ഇന്നലെ നടന്ന സെമി ഫൈനൽ ബെർത്ത് ഉറപ്പിക്കാനുള്ള മത്സരത്തിൽ ഫ്രീ കിക്ക് തടയാൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾ തയ്യാറാവും മുമ്പേ ബംഗളൂരു താരം സുനിൽ ഛേത്രി പന്ത് വലയിലാക്കിയിരുന്നു. ഇതിനെ തുടർന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകുമനോവിച്ച് താരങ്ങളെ മുഴുവൻ തിരിച്ചു വിളിക്കുകയായിരുന്നു.വിവാദ ഗോളിലൂടെ ബംഗളൂരു എഫ്സി വിജയിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് ഐ.എസ്.എല്ലിൽ നിന്ന് പുറത്തായിരിക്കുകയാണ്. ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ അധിക സമയത്താണ് ബംഗളൂരു താരം സുനിൽ ഛേത്രി വിവാദ ഗോൾ നേടിയത്. ഇരുപകുതികളും ഗോൾ രഹിതമായതിനെ തുടർന്ന് അധിക സമയത്തേക്ക് നീണ്ട മത്സരത്തിന്റെ 96ാം മിനിറ്റിലാണ് വിവാദ ഗോൾ പിറന്നത്.

ATK Mohunbagan beat Odisha by two goals in crucial match to enter ISL semi-finals

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News