ലോകകപ്പ് യോഗ്യത: ഫലസ്തീനെതിരെ ആസ്‌ത്രേലിയക്ക് ഒരു ഗോൾ ജയം

തുടർച്ചയായ രണ്ട് ജയങ്ങളുമായി ഗ്രൂപ്പിൽ ആറ് പോയന്റുമായി ആസ്‌ത്രേലിയ ഒന്നാം സ്ഥാനത്തേക്ക് കയറി.

Update: 2023-11-21 17:47 GMT

ലോ​ക​ക​പ്പ് യോ​ഗ്യ​ത പോരാട്ടത്തിൽ ആസ്ട്രേലിയ ഫലസ്തീനെ ഒരു ഗോളിന് പരാജയപ്പെടുത്തി. കു​വൈ​ത്തി​ലെ ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ നടന്ന വാശിയേറിയ കളിയിൽ മികച്ച ചില നീക്കങ്ങളിലൂടെ ഫലസ്തീൻ കാണികളെ ത്രസിപ്പിച്ചെങ്കിലും ഏകപക്ഷീയമായ ഒരു ഗോളിന് കീഴടങ്ങുകയായിരുന്നു. ഇതോടെ തുടർച്ചയായ രണ്ട് ജയങ്ങളുമായി ഗ്രൂപ്പിൽ ആറ് പോയന്റുമായി ആസ്‌ത്രേലിയ ഒന്നാം സ്ഥാനത്തേക്ക് കയറി.

നേ​ര​ത്തേ ഫ​ല​സ്തീ​നി​ൽ നി​ശ്ച​യി​ച്ചി​രു​ന്ന ക​ളി ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​വൈ​ത്തി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. കുവൈത്തികളും ,ഫലസ്തീനികൾ അടക്കം ആയിരക്കണക്കിന് ഫുട്ബോൾആരാധകരാണ് സ്റ്റേ​ഡി​യ​ത്തി​ൽ എത്തിയത്.  ഫലസ്തീൻ , ആസ്‌ത്രേലിയ എന്നിവക്ക് പുറമെ ലെബനാൻ, ബംഗ്ലാദേശ് എന്നിവയാണ് ഗ്രൂപ്പിലെ മറ്റു രാജ്യങ്ങൾ. ഗസ്സയിൽ സംഘർഷം തുടങ്ങിയതിനെ തുടർന്ന് വേണ്ടത്ര മുന്നൊരുക്കം എടുക്കാൻ പോലും സാധിക്കാതെയാണ് ഫലസ്തീൻ ടീം കളത്തിലിറങ്ങിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News