കൊടുങ്കാറ്റായി ബാഴ്‌സ തകർന്നടിഞ്ഞ് വലൻസ്യ; ഫെർമിനും റാഫിന്യക്കും ലെവൻഡൗസ്‌കിക്കും ഇരട്ട ഗോൾ

Update: 2025-09-15 04:39 GMT
Editor : Harikrishnan S | By : Sports Desk

ബാഴ്‌സലോണ: ഇന്നലെ നടന്ന ലാലിഗ പോരാട്ടത്തിൽ വലൻസ്യയയെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് തകർത്ത് ബാഴ്‌സലോണ. ഫെർമിൻ ലോപ്പസിനും (29,56) റഫീന്യക്കും (53, 66), റോബർട്ട് ലെവൻഡൗസ്‌കിക്കും (76,86) ഇരട്ടഗോൾ. മൂന്നു ജയങ്ങളും ഒരു സമനിലയുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ബാഴ്‌സ.

ക്യാമ്പ് നൗ തുറക്കാത്തതിനെ തുടർന്ന ബാഴ്‌സ വനിതാ ടീമിന്റെ സ്റ്റേഡിയമായ യോഹാൻ ക്രൈഫ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടന്നത്. മത്സരത്തിൽ തുടക്കം മുതൽ പൂർണ ആധിപഥ്യം പുലർത്തിയത് ബാഴ്‌സയായിരുന്നു. തുടർന്ന് ആദ്യ പകുതിയിൽ ഫെർമിൻ ലോപ്പസിന്റെ ഗോളിൽ ആതിഥേയർക്ക് ബ്രെക് ത്രൂ നൽകി. രണ്ടാം പകുതിയിൽ ഇടതു വിങ്ങിൽ നിന്ന് റാഷ്‌ഫോർഡ് നൽകിയ ക്രോസിൽ കാല് വെച്ച് റാഫിന്യ ഗോൾ വല കുലുക്കി. അധികം വൈകാതെ ലോങ്ങ് റേഞ്ച് ഗോളിലൂടെ ഫെർമിൻ തന്റെ രണ്ടാം ഗോളും കണ്ടെത്തി. പത്തു മിനിട്ടുകൾക്ക് ശേഷം ഫെർമിൻ നീട്ടി നൽകിയ പാസ് റാഫിന്യ ഗോളാക്കി മാറ്റി. പകരക്കാരനായിറങ്ങിയ ലെവൻഡൗസ്‌കിയുടെ രണ്ട് ഗോളുകൾ കൂടിയായപ്പോൾ സ്കോർ 6-0 എന്ന നിലയിലായി.

ബാഴ്‌സയുടെ അടുത്ത മത്സരം ചാമ്പ്യൻസ് ലീഗിൾ ന്യുകാസിൽ യുനൈറ്റഡിനെതിരെയാണ്. ലാലിഗയിൽ ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ ഒസാസുണ റയോ വയ്യക്കാനോയെ തോൽപിച്ചു. ലെവന്റെ റയൽ ബെറ്റിസ്‌ മത്സരവും സെൽറ്റ വിഗോ ജിറോനാ മത്സരവും സമനിലയിൽ പിരിഞ്ഞു.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News