സാവിക്ക് കീഴില്‍ ബാഴ്സക്ക് വിജയത്തുടക്കം

എസ്പാനിയോളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്

Update: 2021-11-21 01:32 GMT

സ്പാനിഷ് ലാലിഗയില്‍ പുതിയപരിശീലകന്‍ സാവിക്ക് കീഴില്‍ ബാഴ്സലോണക്ക് വിജയതുടക്കം. എസ്പാനിയോളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. മെന്‍ഫിസ് ഡീപേ ആണ് ബാര്‍സലോണക്കായി സ്കോര്‍ ചെയ്തത്.

പരിചയസമ്പന്നര്‍ക്കൊപ്പം പുതുമുഖങ്ങളേയും അണിനിരത്തിയാണ് സാവി തന്‍റെ ആദ്യ ബാഴ്സലോണ ടീമിനെ കളത്തിലിറക്കിയത്. ആദ്യ പകുതിയില്‍ വ്യക്തമായ ആധിപത്യം കാണിച്ചെങ്കിലും ഗോള്‍കണ്ടെത്താന്‍ കറ്റാലന്‍ പടക്കായില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍വല ചലിപ്പിക്കാന്‍ സാവിയുടെ ശിഷ്യന്മാര്‍ക്കായി. പെനാല്‍ട്ടിയിലൂടെയാണ് മെന്‍ഫിസ് ഡീപേ സ്കോര്‍ ചെയ്തത്. 

Advertising
Advertising

ഫ്രാങ്കി ഡി ജോങ് രണ്ടാ ഗോള്‍ നേടിയെങ്കിലും ഓഫ് സൈഡ് ആയതിനാല്‍ ഗോള്‍ നഷ്ടമായി. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ കറ്റാലന്‍മാര്‍ ശരിക്കും വിയര്‍ക്കുന്നതാണ് കണ്ടത്. നിരവധി അവസരങ്ങള്‍ എസ്പാനിയോണ്‍ തൊടുത്തുവിട്ടെങ്കിലും ലക്ഷ്യം കാണാത്തത് ബാഴ്സക്ക് ആശ്വാസമായി. അവസാന നിമിഷത്തില്‍ റൗള്‍ തോമസിന്റെ ഫ്രീക്കിക്ക് പോസ്റ്റില്‍ തട്ടി മടങ്ങിയതോടെ സാവിയും സംഘവും വിജയമുറപ്പിച്ചു.

Barcelona start victory under new coach Xavi in ​​Spanish La Liga. Barcelona defeated Espanyol by a goalless draw. Memphis DePay scored for Barcelona.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News