ഹൈദരാബാദിനെ തോൽപിച്ചു: കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാമത്‌

ഏഴ് മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയവും ഒരു സമനിലയും ഒരു തോൽവിയും അടക്കമാണ് ബ്ലാസ്റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്

Update: 2023-11-25 16:43 GMT

കൊച്ചി: ഹൈദരാബാദ് എഫ്.സിയെ എതിരില്ലാത്ത ഒരൊറ്റ ഗോളിന് തോൽപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളില്‍ ഒന്നാമത് എത്തി. മിലോസ് ഡ്രിൻസിച്ച് ആണ് ബ്ലാസ്റ്റേഴ്‌സിനായി ഗോൾ നേടിയത്. 41ാം മിനുറ്റിലായിരുന്നു ഡ്രിൻസിച്ചിന്റെ ഗോൾ.

ജയത്തോടെ 16 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്ത് എത്തി. ഏഴ് മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയവും ഒരു സമനിലയും ഒരു തോൽവിയും അടക്കമാണ് ബ്ലാസ്റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്. 13 പോയിന്റുമായി എഫ്.സി ഗോവയാണ് രണ്ടാം സ്ഥാനത്ത്. 12 പോയിന്റുമായി മോഹൻ ബഗാൻ മൂന്നാം സ്ഥാനത്തും.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News