ബ്ലാസ്റ്റേഴ്‌സ് കേരളം വിടാനൊരുങ്ങുന്നു; നീക്കം ഹോം ഗ്രൗണ്ടായ കലൂർ സ്റ്റേഡിയത്തിലെ പണി പൂർത്തിയാകുമോ എന്ന ആശങ്കയിൽ
മെസ്സിയുടെയും അർജന്റീന ടീമിന്റെയും വരവിനെ തുടർന്നാണ് സ്റ്റേഡിയത്തിൽ അറ്റകുറ്റപ്പണി നടത്തിയത്
Update: 2025-10-27 10:49 GMT
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് കേരളം വിടാനൊരുങ്ങുന്നു. ഐഎസ്എൽ സീസണിന് മുമ്പ് ഹോം ഗ്രൗണ്ടായ കലൂർ സ്റ്റേഡിയത്തിലെ പണി പൂർത്തിയാകുമോ എന്ന ആശങ്കയുള്ളതിനാലാണ് നീക്കം.
അഹമ്മദാബാദിലേക്കോ ഹൈദരാബാദിലേക്കോ മാറാനാണ് ആലോചന. കോഴിക്കോട് സ്റ്റേഡിയമുണ്ടെങ്കിലും എഐഎഫ്എഫ് അംഗീകാരം ലഭിച്ചേക്കില്ല.
മെസിയുടെയും അർജന്റീന ടീമിന്റെയും വരവിനെ തുടർന്നാണ് സ്റ്റേഡിയത്തിൽ അറ്റകുറ്റപ്പണി നടത്തിയത്. എന്നാല്‍ നവംബറില്‍ അര്‍ജന്റീന എത്തില്ലെന്ന് അറിയിച്ചതോടെ അറ്റകുറ്റപ്പണികള്‍ മന്ദഗതിയിലാകുകയായിരുന്നു.
Watch Exclusive Report