ഏഴില്‍ ഏഴും ജയിച്ച് ബ്രസീലിന്‍റെ അപരാജിത കുതിപ്പ്

ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് തോല്‍പ്പിച്ചത്

Update: 2021-09-03 04:18 GMT
Advertising

ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ ബ്രസീൽ അപരാജിത കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. എവർട്ടൺ റിബെറോയാണ് ഗോൾ നേടിയത്. ഇതോടെ ബ്രസീലിന് 7 മത്സരങ്ങളിൽ നിന്ന് 21 പോയിന്‍റായി.

ഗോൾരഹിതമായിരുന്നു ആദ്യപകുതി. 64ആം മിനിറ്റിലാണ് എവർട്ടണ്‍ ബ്രസീലിനായി ഗോളടിച്ചത്​. ഗോൾ അവസരങ്ങൾ സൃഷ്ടിക്കാന്‍ കഴിയാതിരുന്നതോടെ ചിലിക്ക് ഗോളടിക്കാനായില്ല.

കളിച്ച ഏഴ് മത്സരങ്ങളില്‍ ഏഴും വിജയിച്ചാണ് ബ്രസീലിന്‍റെ കുതിപ്പ്​​. ഞായറാഴ്ച ബ്രസീല്‍ അര്‍ജന്‍റീനയെയാണ് നേരിടുക. ലോകകപ്പ്​ യോഗ്യതാ റൗണ്ടിൽ അർജന്‍റീനയും ഇന്ന്​ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. വെനസ്വേലയെ 3-1നാണ്​ ​ അര്‍ജന്‍റീന തോല്‍പ്പിച്ചത്. ലോതാരോ മാർട്ടിനസ്​ , ജോക്വിൻ കൊറിയ, എയ്ഞ്ചൽ കൊറിയ എന്നിവരാണ്​ അർജന്‍റീനക്കായി ഗോള്‍ നേടിയത്​. ഇഞ്ചുറി സമയത്ത്​ യെഫേഴ്​സൺ സോറ്റെൽഡോയാണ്​ വെനസ്വേലയ്ക്കായി ഗോളടിച്ചത്.

ഇന്നത്തെ മറ്റ് യോഗ്യതാ മത്സരങ്ങളില്‍ ബെൽജിയവും പോളണ്ടും ജർമനിയും ജയിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സ്പെയിൻ സ്വീഡനോട് തോറ്റു. ഇറ്റലിയെ സമനിലയിൽ തളച്ച് ബൾഗേറിയ കരുത്ത് കാട്ടി.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News