പ്രീക്വാർട്ടർ: ബ്രസീലിന് ആശ്വാസമായി സൂപ്പർ താരം നെയ്മർ പരിശീലനത്തിനിറങ്ങി

പരിക്കേറ്റ നെയ്മർ പ്രീക്വാർട്ടറിൽ കളിക്കില്ലെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ

Update: 2022-12-04 07:53 GMT

ദോഹ: ലോകകപ്പിൽ പ്രീക്വാർട്ടറിനൊരുങ്ങുന്ന ബ്രസീൽ ടീമിന് ആശ്വാസമായി സൂപ്പർ താരം നെയ്മർ പരിശീലനത്തിനിറങ്ങി. പരിശീലന ചിത്രങ്ങൾ നെയ്മർ തന്നെയാണ് പങ്കുവെച്ചത്. പരിക്കേറ്റ നെയ്മർ പ്രീക്വാർട്ടറിൽ കളിക്കില്ലെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. സെർബിയക്കെതിരെ നടന്ന ആദ്യ മത്സരത്തിൽ കണങ്കാലിന് പരിക്കേറ്റാണ് താരം പുറത്തിരുന്നത്. പ്രീക്വാർട്ടറിൽ തിങ്കളാഴ്ച ദക്ഷിണ കൊറിയക്കെതിരെയാണ് ബ്രസീലിന്റെ മത്സരം.

Advertising
Advertising

അതേസമയം പരിക്കേറ്റ സ്‌ട്രൈക്കർ ഗബ്രിയേൽ ജെസൂസും പ്രതിരോധ താരം അലക്‌സ് ടെല്ലസും ലോകകപ്പ് ടീമിൽ നിന്ന് പുറത്തായി. ഇരുവരും കഴിഞ്ഞ മത്സരത്തിൽ കാമറൂണിനെതിരെ കളിച്ചിരുന്നു. പരിക്കേറ്റ താരങ്ങൾക്ക് ഒരു മാസത്തിലധികം വിശ്രമം ആവശ്യമാണ്. ഗ്രൂപ്പ് സിയിലെ കാമറൂണിനെതിരെ നടന്ന അവസാന മത്സരത്തിലാണ് ഇരുവർക്കും പരിക്കേറ്റത്. ബ്രസീൽ 1-0 ത്തിന് പരാജയപ്പെട്ട മത്സരത്തിൽ 54ാം മിനുട്ടിലാണ് ടെല്ലസ് തിരിച്ചുകയറിയത്. പത്തു മിനുട്ടിന് ശേഷം ജീസസും പിൻവാങ്ങി. ഫുൾബാക്കിൽ കളിക്കുന്ന അലക്സ് സാൻഡ്രോയും ഡാനിലോയും പരിക്കിന്റെ പിടിയിലാണ്.

Full View

പ്രീക്വാർട്ടർ ഉറപ്പിച്ചതോടെ കാമറൂണിനെതിരെയുള്ള ഇലവനിൽ ഒമ്പത് മാറ്റങ്ങളാണ് കോച്ച് ടിറ്റെ കൊണ്ടുവന്നിരുന്നത്. എന്നാൽ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ആഫ്രിക്കൻ ടീമിനോട് പരാജയപ്പെടുന്നതിനാണ് ഈ സാഹസം വഴിയൊരുക്കിയത്.

Brazilian superstar Neymar has started training for the World Cup pre-quarters

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News