കാഫ നേഷൻസ് കപ്പ്; അഫ്ഗാനെതിരെ ഇന്ത്യക്ക് സമനിലപ്പൂട്ട്, 0-0
മലയാളി താരങ്ങളായ ആഷിക് കുരുണിയനും ഉവൈസും ജിതിൻ എംഎസും ആദ്യ ഇലവനിൽ സ്ഥാനംപിടിച്ചു
ഹിസോർ(തജികിസ്താൻ): കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് സമനിലപ്പൂട്ട്. അവസാന ഗ്രൂപ്പ് മത്സരത്തിൽ അഫ്ഗാനിസ്താനോടാണ് നീലപ്പട ഗോൾരഹിത സമനിലയിൽ പിരിഞ്ഞത്. ഇതോടെ ഇന്ത്യയുടെ നോക്കൗട്ട് പ്രവേശനം തുലാസിലായി. രാത്രി നടക്കുന്ന ഇറാൻ-കസാകിസ്താൻ മത്സരഫലം ആശ്രയിച്ചാകും ഇന്ത്യയുടെ ഭാവി.
ഇരുപകുതിയിലും ഇന്ത്യക്ക് മേൽ ആധിപത്യം പുലർത്തിയാണ് അഫ്ഗാൻ കളിച്ചത്. പ്രതിരോധം ശക്തമാക്കി അഫ്ഗാൻ അക്രമങ്ങളെ കൃത്യമായി പ്രതിരോധിക്കാനായെങ്കിലും ഗോൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഖാലിദ് ജമീലിന്റെ യങ്‌നിര പരാജയപ്പെട്ടു. മലയാളി താരങ്ങളായ ആഷിക് കുരുണിയനും ഉവൈസും ജിതിൻ എംഎസും ആദ്യ ഇലവനിൽ സ്ഥാനംപിടിച്ചിരുന്നു. നേരത്തെ കാഫ നേഷൻസ് കപ്പിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ തജികിസ്താനെ തകർത്ത് തുടങ്ങിയ ഇന്ത്യ രണ്ടാം മാച്ചിൽ കരുത്തരായ ഇറാനോട് തോൽവി നേരിട്ടിരുന്നു. നിലവിൽ നാല് പോയന്റുമായി ടേബിളിൽ രണ്ടാംസ്ഥാനത്താണ് നീലപ്പട