ഇന്‍റര്‍നെറ്റില്‍ തരംഗമായി റൊണാള്‍ഡോയുടെ ട്രാന്‍സ്ഫറ്‍

ലയണൽ മെസി ബാഴ്‌സലോണയിൽ നിന്നും പി.എസ്‌.ജിയിലെത്തിയ വിവരം ഫ്രഞ്ച് ക്ലബ് ഔദ്യോഗികമായി അറിയിച്ച വീഡിയോ പോസ്റ്റിനു ലഭിച്ച എട്ടു മില്യനോളം ലൈക്കുകളുടെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്

Update: 2021-08-31 08:20 GMT
Editor : ubaid | By : Web Desk

ഇൻസ്റ്റഗ്രാം റെക്കോർഡുകൾ തകർത്ത് ക്രിസ്റ്റ്യാനോയുടെ വരവറിയച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ  ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. ഇറ്റാലിയൻ ക്ലബായ യുവന്റസിൽ നിന്നും താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കു ചേക്കേറിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് ഒരു സ്പോർട്സ് ടീമിനു ലഭിക്കുന്ന ഏറ്റവുമധികം ലൈക്കുകളെന്ന റെക്കോർഡാണ് സ്വന്തമാക്കിയത്. 13മില്ല്യണിലധികം ലൈക്കുകളാണ് ഇൻസ്റ്റഗ്രാമിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റൊണാൾഡോ അനൗൺസ്മെന്റ് നേടിയത്. 

Advertising
Advertising


ലയണൽ മെസി ബാഴ്‌സലോണയിൽ നിന്നും പി.എസ്‌.ജിയിലെത്തിയ വിവരം ഫ്രഞ്ച് ക്ലബ് ഔദ്യോഗികമായി അറിയിച്ച വീഡിയോ പോസ്റ്റിനു ലഭിച്ച എട്ടു മില്യനോളം ലൈക്കുകളുടെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. ഒരു സ്പോർട്സ് ടീമിന് ഏറ്റവുമധികം ലൈക്കുകൾ ലഭിച്ച ഇൻസ്റ്റഗ്രാം പോസ്റ്റെന്ന റെക്കോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന് റൊണാൾഡോ നേടിക്കൊടുത്തെങ്കിലും ഏറ്റവുമധികം ലൈക്കുകൾ ഇൻസ്റ്റാഗ്രാമിൽ നേടിയ സ്പോർട്സ് സംബന്ധമായ ചിത്രമെന്ന റെക്കോർഡ് മെസിക്കു തന്നെയാണ് സ്വന്തം. കോപ്പ അമേരിക്ക കിരീടവുമായി മെസി നിൽക്കുന്ന ചിത്രം 23 മില്യനോളം ലൈക്കുകളും ബാഴ്‌സലോണയിൽ നിന്നും വിട പറയുന്നതിന്റെ ചിത്രം 22 മില്യണിലധികം ലൈക്കുകളും പി.എസ്‌.ജി ജേഴ്‌സിയുമായി നിൽക്കുന്ന ചിത്രം 23 മില്യനോളം ലൈക്കുകളും നേടി.

ഇന്റർനാഷണൽ ബ്രേക്ക് വരുന്നതിനാൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ രണ്ടാം വരവിലെ അരങ്ങേറ്റത്തിന് ആരാധകർ കാത്തിരിക്കേണ്ടി വരും. സെപ്റ്റംബർ 11നാണു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരം.

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News