സൗദിയിൽ സിആർ7 മാജിക്; അഞ്ഞൂറും കടന്ന് ക്രിസ്റ്റ്യാനോ

കരിയറിലെ 61-ാം ഹാട്രിക്കാണ് താരം പിന്നിട്ടത്

Update: 2023-02-10 06:57 GMT
Editor : abs | By : Web Desk
Advertising

നാലു ഗോളടിച്ചു കൂട്ടിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിൽ സൗദി പ്രോ ലീഗിൽ അൽ നസ്‌റിന് ഉജ്ജ്വല വിജയം. അൽ വഹ്ദ ക്ലബിനെ എതിരില്ലാത്ത നാലു ഗോളിനാണ് അൽ നസ്ർ കീഴടക്കിയത്. 21,40,53(പെനാൽറ്റി),61 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോളുകൾ.

കരിയറിലെ 61-ാം ഹാട്രിക്കാണ് താരം പിന്നിട്ടത്. ക്ലബ് ഫുട്‌ബോളിൽ അഞ്ഞുറൂ ഗോൾ നേട്ടമെന്ന നാഴികക്കല്ലും സ്വന്തമാക്കി. ഇതിൽ 311 ഗോളുകൾ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന് വേണ്ടിയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 103 ഉം യുവന്റസിന് വേണ്ടി 81 ഗോളും നേടി. അൽ നസ്‌റിൽ അഞ്ചാം ഗോളാണ് താരം സ്വന്തമാക്കിയത്. 



വിജയത്തോടെ പോയിന്റ് പട്ടികയിൽ അൽ നസ്ർ ഒന്നാമതെത്തി. 16 മത്സരങ്ങളിൽനിന്ന് 37 പോയിന്റാണ് ഇപ്പോൾ ക്ലബിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള അൽ ഷബാബിനും 37 പോയിന്റാണുള്ളത്. എന്നാൽ അവർ ഒരു മത്സരം അധികം കളിച്ചു. 

Summary: After ending his goal drought in the last match for Al Nassr, Cristiano Ronaldo led the show against Al Fateh





Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News