റോണോ വീണ്ടും ഔട്ട്; സിറ്റിക്കെതിരെ ആദ്യ ഇലവനിലില്ല

മുന്നേറ്റ നിരയിൽ സാഞ്ചോയും റാഷ്‌ഫോഡും ആന്റണിയുമാണുള്ളത്

Update: 2022-10-02 12:42 GMT
Editor : abs | By : Sports Desk

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചിരവൈരികളായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ഇലവൻ. ബഞ്ചിലാണ് കോച്ച് ടെൻ ഹാഗ് താരത്തെ ഉൾപ്പെടുത്തിയത്. മുന്നേറ്റ നിരയിൽ സാഞ്ചോയും റാഷ്‌ഫോഡും ആന്റണിയുമാണുള്ളത്.

ഡി ഗിയ, മാർട്ടിനസ്, ബ്രൂണോ ഫെർണാണ്ടസ്, മലാസ്യ, എറിക്‌സൺ, വരാനെ, ഡാലോട്ട്, മക്ടൊമിനെയ് എന്നിവർ ആദ്യ പതിനൊന്നിൽ ഇടം പിടിച്ചു. ക്രിസ്റ്റ്യാനോക്ക് പുറമേ, മാർഷ്യൽ, എലൻഗ, പെലിസ്ട്രി, ഫ്രെഡ്, കാസിമറോ, ലൂക് ഷാ, ലിൻഡെലോഫ്, ഹീറ്റൺ എന്നിവരും ബഞ്ചിലാണ്. 

Advertising
Advertising

ഗോളടി യന്ത്രം ഹാളണ്ട്, ഫോഡൽ, ബെർണാഡോ സിൽവ, ഡി ബ്രുയിനെ, റോഡ്രി, ഗുന്ദോഗൻ, വാക്കർ, സ്‌റ്റോനിസ്, ഡിയാസ്, കാൻസെലോ, എഡേഴ്‌സൺ എന്നിവരാണ് സിറ്റിയുടെ ആദ്യ ഇലവനിലുള്ളത്. ഞായറാഴ്ച വൈകിട്ട് സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്‌റ്റേഡിയത്തിലാണ് മത്സരം. 

കഴിഞ്ഞയാഴ്ച യുവേഫ നാഷൻസ് ലീഗിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെയുള്ള കളിയിൽ ക്രിസ്റ്റ്യാനോക്ക് പരിക്കേറ്റിരുന്നു. ചെക്ക് കീപ്പർ തോമസ് വാക്ലിക്കുമായി കൂട്ടിയിച്ചായിരുന്നു അപകടം. മൂക്കിൽനിന്ന് രക്തമൊഴുകിയ താരത്തിന്റെ ചിത്രം വൈറലായിരുന്നു. എന്നാൽ പരിക്കു വകവയ്ക്കാതെ താരം മുഴുവൻ സമയവും കളത്തിലുണ്ടായിരുന്നു. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Sports Desk

contributor

Similar News