ബ്രൂണോയ്ക്ക് ഡബിൾ: ഇസ്രാഈലിനെതിരെ തകർപ്പൻ ജയവുമായി പോർച്ചുഗൽ

യൂറോ കപ്പിന് മുന്നേയുള്ള അവസാന സന്നാഹ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഇസ്രാഈലിനെ തോല്‍പ്പിച്ച് പോർച്ചുഗല്‍

Update: 2021-06-10 04:13 GMT

യൂറോ കപ്പിന് മുന്നേയുള്ള അവസാന സന്നാഹ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഇസ്രാഈലിനെ തകര്‍ത്ത് പോർച്ചുഗല്‍. ബ്രൂണോ ഫെർണാണ്ടസ് രണ്ടും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കാൻസെലോ എന്നിവർ ഓരോ ഗോള്‍ വീതവും നേടി. ഇനി യൂറോ കപ്പില്‍ ഹംഗറിക്കെതിരെയാണ് പോർച്ചുഗലിന്റെ ആദ്യ മത്സരം.  

കളിയിലെ 42ാം മിനുറ്റിലായിരുന്നു ആദ്യ ഗോൾ വന്നത്. ബ്രൂണോ തന്നെയാണ് ലീഡ് നൽകിയത്. രണ്ടു മിനുട്ടുകൾക്കകം 44ാം മിനുട്ടിൽ ക്രിസ്റ്റാനോ റൊണാൾഡോയിലൂടെ പോർച്ചുഗൽ ലീഡ് ഉയർത്തി. ആ ഗോൾ ഒരുക്കിയതും ബ്രൂണോ ആയിരുന്നു. 86ാം മിനുട്ടിൽ മാഞ്ചസ്റ്റർ സിറ്റി താരം കാൻസെലോയിലൂടെ പോർച്ചുഗൽ ലീഡ് മൂന്നാക്കി. കളിയുടെ അവസാന നിമിഷം ബ്രൂണോ ഫെർണാണ്ടസ് ആണ് നാലാം ഗോള്‍ നേടിയത്.

Advertising
Advertising

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News