മറഡോണ പുരസ്‌കാരവും ഡിസംബറിലെ താരവും; 2024ലും കുതിക്കാൻ ക്രിസ്റ്റ്യാനോ

ക്ലബ്ബ് തലത്തിൽ അൽ നസറിനായി 44 ഗോളുകളും പോർച്ചുഗൽ ദേശീയ ടീമിനു വേണ്ടി 10 ഗോളുകളുമാണ് 38 കാരൻ അടിച്ചുകൂട്ടിയത്.

Update: 2024-01-05 11:22 GMT
Editor : Sharafudheen TK | By : Web Desk
Advertising

ദുബൈ: 2024ൽ പുരസ്‌കാര നിറവിൽ വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ. കൂടുതൽ ഗോൾ സ്‌കോർ ചെയ്ത താരത്തിനുള്ള ഗ്ലോബ് സോക്കറിന്റെ മറഡോണ അവാർഡാണ് തേടിയെത്തിയത്. ജനുവരി 19ന് ദുബായിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം നൽകും. കഴിഞ്ഞ വർഷത്തെ ഗോൾവേട്ടക്കാരിൽ പോർച്ചുഗീസ് സൂപ്പർതാരമായിരുന്നു ഒന്നാമത്.

ക്ലബ്ബ് തലത്തിൽ അൽ നസറിനായി 44 ഗോളുകളും പോർച്ചുഗൽ ദേശീയ ടീമിനു വേണ്ടി 10 ഗോളുകളുമാണ് 38 കാരൻ അടിച്ചുകൂട്ടിയത്. കിലിയൻ എംബാപ്പെ, ഹാരി കെയ്ൻ, എർലിങ് ഹാളണ്ട് എന്നിവരെ പിന്നിലാക്കിയാണ് റൊണാൾഡോ 2023 ൽ ഒന്നാമതെത്തിയത്.  മറഡോണ പുരസ്‌കാരത്തിന് പിന്നാലെ സഊദി പ്രോലീഗ് ഡിസംബറിലെ താരമായും ക്രിസ്റ്റ്യാനോയെ തെരഞ്ഞെടുത്തു. ഒരു വർഷത്തിനുള്ളിൽ നാലാം തവണയാണ് പോർച്ചുഗീസ് താരം നേട്ടത്തിലെത്തുന്നത്. പ്രോലീഗിൽ 20 ഗോളുമായി അൽ നസർ ക്യാപ്റ്റനാണ് നിലവിൽ ഒന്നാമത്. ഒൻപത് അസിസ്റ്റും താരം നേടി കഴിഞ്ഞു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News