ക്രിസ്റ്റ്യാനോ റൊണാൾഡോ ഉറങ്ങിയ ബെഡ് ലേലത്തിന്; പണം ജീവകാരുണ്യപ്രവർത്തനത്തിന്

സ്ലൊവീനിയക്കെതിരായ സൗഹൃദമത്സരത്തിനെത്തിയപ്പോള്‍ ക്രിസ്റ്റ്യാനോ താമസിച്ചത് ലുബ്ലിയാനയിലെ ഗ്രാന്‍ഡ് ഹോട്ടലിലായിരുന്നു

Update: 2024-04-03 14:33 GMT
Editor : rishad | By : Web Desk

ലുബ്ലിയാന: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹോട്ടലില്‍ താമസിക്കാനെത്തിയപ്പോള്‍ ഉറങ്ങിയ ബെഡ് ലേലത്തിന്. ജീവകാരുണ്യപ്രവര്‍ത്തനത്തിന് പണം സ്വരൂപിക്കാന്‍ സ്ലൊവീനിയയിലെ ഗ്രാന്‍ഡ്പ്ലാസ ഹോട്ടലുകാരാണ് ബെഡ് ലേലത്തിന് വെച്ചത്.

4.51 ലക്ഷം രൂപ അടിസ്ഥാനവിലയിട്ടാണ്  ലേലം നടത്തുന്നത്. സ്ലൊവീനിയക്കെതിരായ സൗഹൃദമത്സരത്തിനെത്തിയപ്പോള്‍ ക്രിസ്റ്റ്യാനോ താമസിച്ചത് ലുബ്ലിയാനയിലെ ഗ്രാന്‍ഡ് ഹോട്ടലിലായിരുന്നു. ലേലത്തില്‍ ബെഡിന്റെ വിലകുതിച്ചുയരുമെന്ന് ഹോട്ടല്‍ മാനേജ്മെന്റ് കരുതുന്നു. പി.ഒ.പി ടിവി എന്ന മീഡിയ കമ്പനിയുമായി സഹകരിച്ചാണ് ലേലം.

Advertising
Advertising

''തികച്ചും സവിശേഷവും അതുല്യവുമായ ലേലമാണിത്. എല്ലാ ആരാധകർക്കും പങ്കെടുക്കാവുന്നതാണ്''- ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി.  റൊണാൾഡോയെ വീണ്ടും സ്ലൊവീനിയയിൽ എത്തിക്കാന്‍ ഞങ്ങൾക്ക് എപ്പോഴാണ് ഇനി അവസരം ലഭിക്കുകയെന്ന് അറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമയം സ്ലൊവീനിയയോട് എതിരില്ലാത്ത രണ്ടുഗോളിന് പോര്‍ച്ചുഗല്‍ തോറ്റിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ദേശീയടീമിലേക്ക് തിരിച്ചെത്തിയ സൗഹൃദമത്സരം കൂടിയായിരുന്നു അത്. മാർച്ച് 27നായിരുന്നു മത്സരം. രണ്ടാം പകുതിയലെ രണ്ട് ഗോളുകളാണ് പോർച്ചുഗലിനെ തോൽപിച്ചത്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News