പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലിന് 18ാം സ്ഥാനക്കാരായ എവർട്ടണോട് തോൽവി

ഗൂഡിസൺ പാർക്കിൽ ആഴ്‌സണൽ കളിച്ച അവസാന അഞ്ചു മത്സരങ്ങളിൽ നാലിലും തോറ്റിരിക്കുകയാണ്

Update: 2023-02-04 16:40 GMT
Advertising

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലിന് 18ാം സ്ഥാനക്കാരായ എവർട്ടണോട് തോൽവി. ജെയിംസ് തർകോവ്‌സ്‌കിയുടെ ഹെഡ്ഡർ ഗോളിലാണ് എവർട്ടൺ പുതിയ കോച്ചിന്റെ കീഴിലുള്ള ആദ്യ മത്സരത്തിൽ തന്നെ വിജയം നേടിയത്. ശനിയാഴ്ച ഗൂഡിസൺ പാർക്കിൽ നടന്നത് പുതിയ കോച്ച് സീൻ ഡിഷെയുടെ ആദ്യ മത്സരമായിരുന്നു.

സീസണിലെ രണ്ടാമത്തെ തോൽവിയാണ് ആഴ്‌സണൽ നേരിട്ടിരിക്കുന്നത്. അതേസമയം, എവർട്ടണിന്റെ 11 മത്സരങ്ങളിലെ ആദ്യ ജയമാണിത്. തോറ്റെങ്കിലും മാഞ്ചസ്റ്റർ സിറ്റിയേക്കാൾ അഞ്ച് പോയിന്റ് വ്യത്യാസത്തിൽ ആഴ്സണൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 50 പോയിൻറാണ് ടീമിനുള്ളത്. 42 പോയിൻറുമായി മാഞ്ചസ്റ്റർ യുണൈറ്റഡാണ് മൂന്നാം സ്ഥാനത്ത്.

ഗൂഡിസൺ പാർക്കിൽ ആഴ്‌സണൽ കളിച്ച അവസാന അഞ്ചു മത്സരങ്ങളിൽ നാലിലും തോറ്റിരിക്കുകയാണ്. ഒരു മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. അതേസമയം, 2022 ഒക്‌ടോബറിന് ശേഷം ലീഗിൽ ആദ്യ വിജയം നേടിയിരിക്കുകയാണ് എവർട്ടൺ.

English Premier League leaders Arsenal lose to 18th-placed Everton

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News