ട്രാൻസ്ഫർ വിൻഡോ കലാശക്കൊട്ടിലേക്ക്; ഗർണാച്ചോ ചെൽസിയിലേക്ക്, സാവി സിമ്മൺസിനെ റാഞ്ചി ടോട്ടനം
ചെൽസിയുടെ റഡാറിലുള്ള ഡച്ച് മിഡ്ഫീൽഡറെ ടോട്ടനം കൂടാരത്തിലെത്തിക്കുകയായിരുന്നു
ലണ്ടൻ: ട്രാൻസ്ഫർ വിൻഡോ കലാശക്കൊട്ടിലേക്ക് കടക്കുമ്പോൾ ഒട്ടേറെ അവസാന ദിന കൂടുമാറ്റങ്ങളാണ് അണിയറയിൽ നടക്കുന്നത്. ഫിഫ ക്ലബ് ലോകകപ്പിന് മുന്നോടിയായി ജൂൺ 1 മുതൽ 10 വരെയും ജൂൺ16 മുതൽ സെപ്തംബർ ഒന്നുവരെയുമായി രണ്ടു ഭാഗങ്ങളായായിരുന്നു ഇത്തവണത്തെ ട്രാൻഫർ വിൻഡോ.
ഇത്തവണത്തെ ട്രാൻസ്ഫർ വിൻഡോയിൽ പ്രധാനമായും ഉയർന്നു കേട്ട പേരായിരുന്നു അലജാന്ദ്രോ ഗർണാച്ചോയുടേത്. കഴിഞ്ഞ സീസൺ അവസാനം തന്നെ അർജന്റൈൻ താരം ക്ലബ് വിടുന്നതിന് താൽപര്യം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ചെൽസി താരത്തിനായി താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. 473 കോടി ഇന്ത്യൻ രൂപക്കാണ് ചെൽസി താരത്തെ തട്ടകത്തിലെത്തിക്കാനൊരുങ്ങുന്നത്. ഇതോടെ ചെൽസി താരം എൻകുൻകു ക്ലബ് വിടുമെന്നാണ് റിപ്പോർട്ടുകൾ.
ജർമൻ ക്ലബ് ആർബി ലെപ്സിഗ് താരം സാവി സിമ്മൺസിനെ എത്തിക്കാൻ ചെൽസി ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവരാൻ തുടങ്ങിയിട്ട് കുറച്ചുനാളായി. എന്നാൽ ചെൽസി താൽപര്യം പ്രകടിപ്പിച്ചിരുന്ന താരത്തിനെ ടോട്ടൻഹാം ഹൈജാക്ക് ചെയ്യുകയായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം കോബീ മൈനു ലോൺ ഡീലിൽ ക്ലബ് വിടാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ താരം മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്. എന്നാൽ ഈ സീസണിൽ താരത്തിന് കളത്തിൽ അധികം സമയം ലഭിച്ചിരുന്നിള്ള. ഇതാണ് താരം ബാല്യകാല ക്ലബ് വിടാനൊരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ
ഇറ്റാലിയൻ ക്ലബ് യുവന്റസിന്റെ റൈറ്റ് ബാക്ക് നിക്കോളോ സാവോനയെ 153 കോടി ഇന്ത്യൻ രൂപക്ക് എത്തിച്ച് നോട്ടിങ്ഹാം ഫോറസ്റ്റ്. ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് ഡ്രോയിൽ പങ്കെടുക്കെ യുവന്റസ് മാനേജർ ഡാമിയൻ കൊമൊലിയാണ് താരം ക്ലബ് വിട്ടതായി പ്രഖ്യാപിച്ചത്.