'സുരക്ഷയൊരുക്കിയില്ല, ആരാധകരുടെത് മോശം പെരുമാറ്റം': ബ്ലാസ്‌റ്റേഴ്‌സിനെതിരെ പരാതിയുമായി എഫ്.സി ഗോവ

കൊച്ചിയില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം

Update: 2022-11-15 10:52 GMT

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിനെതിരെ പരാതിയുമായി എഫ്.സി ഗോവ. കൊച്ചിയിലെ മത്സരത്തിൽ മതിയായ സുരക്ഷയൊരുക്കിയില്ലെന്നാണ് പരാതി. ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിന്ന് മോശം പ്രതികരണം ഉണ്ടായതായും ക്ലബ് ആരോപിച്ചു. സംഭവത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോട് എഫ്.സി ഗോവ അന്വേഷണം ആവശ്യപ്പെട്ടു. 

എഫ്.സി ഗോവയുടെ ആരാധകർക്ക് ബ്ലാസ്റ്റേഴ്സ് സുരക്ഷ ഒരുക്കിയില്ലെന്നും എവേ സ്റ്റാൻഡിൽ ഗോവൻ ആരാധകർക്ക് ഏറെ പ്രയാസങ്ങൾ നേരിടേണ്ടി വന്നുവെന്നും എഫ്.സി ഗോവ ആരോപിക്കുന്നുണ്ട്. 

അതേസമയം ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ഡയമന്റക്കോസ്, ഇവാന്‍ കലിയുഷ്‌നി എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി സ്കോര്‍ ചെയ്തിരുന്നത്. 

Advertising
Advertising

ജയത്തോടെ ആറ് കളികളില്‍ നിന്ന് ഒമ്പത് പോയന്റുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തെത്തി. ഇതേ പോയന്റുളള ഗോവ നാലാം സ്ഥാനത്താണ്.   

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News