പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അശ്ലീല ചിത്രം നിർമിച്ചു; മുൻ പ്രീമിയർ ലീഗ് റഫറി നിയമകുരുക്കിൽ

Update: 2025-09-11 13:20 GMT
Editor : Harikrishnan S | By : Sports Desk

ലണ്ടന്‍ : പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ അശ്ലീല ചിത്രം നിര്‍മിച്ചതിന് മുന്‍ പ്രീമിയര്‍ ലീഗ് റെഫറി ഡേവിഡ് കൂട്ടിനെതിരെ കുറ്റം ചുമത്തി. നോട്ടിംഗ്ഹാംഷെയർര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. മുന്‍ ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പിനെതിരെ അസഭ്യ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മുതല്‍ വിലക്കിലായിരുന്നു.

അശ്ലീലചിത്രം സൂക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കാറ്റഗറി എയില്‍ ഉള്‍പ്പെടൂന്ന ഗൗരകരമായ കുറ്റകൃത്യമാണ് ഇത്. ഓഗസ്റ്റ് 12 ന് ഡേവിഡ് കൂട്ടിനെതിരെ ഉപാധികളോടുകൂടി ജാമ്യം അനുവദിച്ചിരുന്നു. ഡേവിഡ് കൂട്ട് ഇന്ന് നോട്ടിംഗ്ഹാ്ം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാവണം.

Advertising
Advertising

ലിവര്‍പൂള്‍ മുന്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പിനെ കൂട്ടെ 2020 ല്‍ അസഭ്യ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ റെഫറികളുടെ സംഘടനയായ പ്രൊഫഷണല്‍ ഗെയിം മാത് ഒഫിഷ്യല്‍സ്( PGMO) കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വിലക്കിയിരുന്നു. കളത്തിനു പുറത്തുള്ള കൂട്ടിന്റെ പ്രവൃത്തികള്‍ ചൂണ്ടികാണിച്ചാണ് പുറത്താക്കിയത്. ക്ലോപ്പിനെ കുറിച്ച് പരാമര്‍ശിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് കൂട്ടെ വിവാദത്തിലായത്

യുവേഫ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് നടക്കവെ റെഫറി പാനലില്‍ ഉണ്ടായിരുന്ന കൂട്ട് വെളുത്ത പൊടി വലി വലിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചിരുന്നു. തുടര്‍ന്ന് യുവേഫ ഈ വര്‍ഷം ഫെബ്രുവരിയില്‍ 2026 ജൂണ്‍ 30 വരെ യൂറോപ്യന്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. ഇതോടെ പ്രീമിയര്‍ ലീഗില്‍ നിന്നും യൂറോപ്പില്‍ നിന്നും മത്സരങ്ങള്‍ നിയന്ത്രിക്കുന്നതില്‍ നിന്ന് കൂട്ട് വിലക്കപ്പെട്ടു.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News