‘ഞാൻ എല്ലാവർക്കും മാതൃകയാകണം’ തുറന്നു പറഞ്ഞ് ലയണൽ മെസ്സി

വൈറലായി താരത്തിന്റെ ​മറുപടി

Update: 2024-01-04 15:38 GMT

ഞാൻ എല്ലാവർക്കും മാതൃകയാകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് സൂപ്പർ താരം ലയണൽ മെസ്സി. എക്സിൽ ഒരു ആരാധകൻ ഉന്നയിച്ച സംശയത്തിന് താരം നൽകിയ മറുപടി ഫുട്ബോൾ ആരാധകർക്കിടയിൽ വൈറലായിരിക്കുകയാണ്.

‘ലയണൽ മെസിക്ക് ഇഷ്ടമുള്ളപ്പോൾ പരിശീലനത്തിന് വന്നാൽ മതിയല്ലോ, എന്നായിരുന്നു ആരാധകന്റെ ചോദ്യം’

ആ ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് എക്സിൽ താരമെഴുതിയ മറുപടിയാണ് വൈറലായിരിക്കുന്നത്

‘എല്ലാവരെയും പോലെ ഞാനും രാവിലെ ഏഴ് മണിക്ക് തന്നെയാണ് പരിശീലനത്തിനെത്തുന്നത്. നിയമങ്ങളും പിഴയുമുണ്ട്. എന്നാൽ ഞാൻ എല്ലാവർക്കും മാതൃകയാകണം എന്നെനിക്കുണ്ട്. അതു കൊണ്ട് പരിശീലനത്തിന് ആദ്യമെത്തുന്നവരിൽ ഒരാൾ ഞാനാണ്. അത് പിഴയുള്ളത് കൊണ്ടല്ല’’

Advertising
Advertising

കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിൽ നിന്നാണ് മെസ്സി മേജർ സോക്കർ ലീഗിലെത്തിയത്.ഇന്റർ മയാമിയിൽ രണ്ടു വർഷത്തെ കരാറാണ് മെസ്സിക്കുള്ളത്. മികച്ച ടീം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് താരവും ടീമും. ​

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News