ഒഡീഷൻ മുന്നേറ്റത്തിന് ബ്ലാസ്‌റ്റേഴ്‌സിന്റെ സമനില പൂട്ട്; ആദ്യ പകുതി ഗോൾ രഹിതം

ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിനുള്ളിൽ നിരന്തരം ഭീഷണി സൃഷ്ടിച്ച് ഒഡീഷ നിറഞ്ഞു കളിച്ചു. ഇതിനിടെ ബ്ലാസ്‌റ്റേഴ്‌സിലെ നാല് താരങ്ങൾക്ക് യെല്ലോ കാർഡുകളും ലഭിച്ചു.

Update: 2022-12-26 15:09 GMT
Editor : abs | By : Web Desk

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഓഡീഷ എഫ്‌സി- കേരള ബ്ലാസ്റ്റാഴേസ് മത്സരത്തിലെ ആദ്യ പകുതി ഇരുടീമുകളും ഗോളുകളൊന്നും നേടാനാവാതെ അവസാനിച്ചു. അവസാന അഞ്ച് മത്സരങ്ങളിൽ നാലും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിനെ വിറപ്പിക്കുന്ന മുന്നേറ്റമാണ് കളിയുടെ തുടക്കം മുതൽ ഒഡീഷ നടത്തിയത്. കളിയിൽ കൂടുതൽ സമയം പന്ത് കൈവശം വെച്ചത് ബ്ലാസ്റ്റേഴ്‌സ് ആയിരുന്നെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിനുള്ളിൽ നിരന്തരം ഭീഷണി സൃഷ്ടിച്ച് ഒഡീഷ നിറഞ്ഞു കളിച്ചു. ഇതിനിടെ ബ്ലാസ്‌റ്റേഴ്‌സിലെ നാല് താരങ്ങൾക്ക് യെല്ലോ കാർഡുകളും ലഭിച്ചു.

Advertising
Advertising

മത്സരത്തിലെ മൂന്നാം മിനിറ്റിൽ തന്നെ ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിന് മുന്നിൽ ഒഡീഷ ആക്രമണം തുടങ്ങിവെച്ചു ഫെർണാണ്ടസിന്റെ മികച്ച ഷോട്ട് ഗോളാകാതെ രക്ഷപ്പെടുകയായിരുന്നു. കളിയുടെ തുടക്കം മുതൽ കൃത്യമായി പാസ് നൽകാനോ മുന്നേറ്റം നടത്തുന്നതിലും ബ്ലാസ്‌റ്റേഴ്‌സ പരാജയപ്പെട്ടു. പത്താം മിനിറ്റിൽ കലിയുഷ്‌നിയിലൂടെ ഒരു മൂന്നേറ്റത്തിന് ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തി നോക്കിയെങ്കിലും വിജയിച്ചില്ല. 30-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ഗില്ലിനും ഒഡിഷയുടെ നന്ദകുമാർ ശേഖറിനും റഫറി മഞ്ഞക്കാർഡ് വിധിച്ചു. 35-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ സന്ദീപ് സിങ്ങിനും മഞ്ഞക്കാർഡ് കിട്ടി.

ഏഴ് തവണയാണ് ബ്ലാസ്റ്റേഴ്‌സും ഒഡിഷയും ഐഎസ്എൽ ചരിത്രത്തിൽ മുഖാമുഖം വന്നിട്ടുള്ളത്. രണ്ട് വീതം ജയങ്ങളാണ് ഇരുടീമും നേടിയത്. മൂന്ന് മത്സരങ്ങൾ സമനിലയിലും അവസാനിച്ചു. പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതും ഒഡിഷ ആറാമതുമാണ്. 19 വീതം പോയിന്റാണ് രണ്ട് ടീമിനുമുള്ളത്. ഇന്ന് ജയിക്കുന്നവർ മൂന്നാം സ്ഥാനത്തെത്തും.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News