ഡബിളടിച്ച് ഛേത്രി; ഐ.എസ്.എല്ലിൽ ഹൈദരാബാദിനെ തകർത്ത് ബെംഗളൂരു, 3-0

തുടർച്ചയായ രണ്ടാം ജയത്തോടെ ബെംഗളൂരു പോയന്റ് ടേബിളിൽ ഒന്നാമതെത്തി

Update: 2024-09-19 16:39 GMT
Editor : Sharafudheen TK | By : Sports Desk

ബെംഗളൂരു: ഐ.എസ്.എല്ലിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി ബെംഗളൂരു എഫ്.സി. സ്വന്തം തട്ടകമായ ശ്രീകണ്ഡീരവ സ്‌റ്റേഡിയത്തിൽ ഹൈദരാബാദ് എഫ്.സിയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് തോൽപിച്ചത്. പകരക്കാരനായി ഇറങ്ങിയ സൂപ്പർ താരം സുനിൽ ഛേത്രി ഇരട്ട ഗോളുമായി(85, 90+4) തിളങ്ങി. രാഹുൽ ബേക്കെയാണ്(5) മറ്റൊരു സ്‌കോറർ. ജയത്തോടെ പോയന്റ് ടേബിളിൽ ബെംഗളൂരു ഒന്നാംസ്ഥാനത്തേക്കുയർന്നു.

Advertising
Advertising

 മത്സരത്തിന്റെ സ്റ്റാർട്ടിങ് വിസിൽ മുതൽ ആക്രമിച്ച് കളിച്ച ആതിഥേയർ അഞ്ചാംമിനിറ്റിൽ തന്നെ ലീഡ് നേടി. വെങ്കടേഷിന്റെ അസിസ്റ്റിൽ പ്രതിരോധ താരം രാഹുൽ ബേക്കെയാണ് വലകുലുക്കിയത്. ആദ്യ പകുതിയിൽ ഒരു ഗോൾ ലീഡിൽ അവസാനിപ്പിച്ച ബെംഗളൂരു അവസാന 45 മിനിറ്റിലും ഗോൾനേടാനായി തുടരെ അക്രമിച്ചുകളിച്ചു. 57ാം മിനിറ്റിലാണ് പകരക്കാരനായി ഛേത്രി കളത്തിലിറങ്ങിയത്. 85ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഛേത്രി ബെംഗളൂരുവിനായി രണ്ടാം ഗോൾനേടി. ഒടുവിൽ കളിതീരാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ അഡ്ഗാർ മെൻഡിസിന്റെ അസിസ്റ്റിൽ മൂന്നാം ഗോളും നേടി പട്ടിക പൂർത്തിയാക്കി.

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News