22 മിനുട്ടിനിടെ നാല് ഗോളുകൾ: ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം തകർത്ത് മുംബൈ

മത്സരത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ മുംബൈ സിറ്റി എഫ്.സി എതിരില്ലാത്ത നാല് ഗോളുകൾക്ക് മുന്നിലാണ്.

Update: 2023-01-08 14:53 GMT
Editor : rishad | By : Web Desk

മുംബൈ: ഇരുപത്തിരണ്ട് മിനുട്ടിനിടെ പിറന്ന നാല് ഗോളുകളിൽ പകച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. മത്സരത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ മുംബൈ സിറ്റി എഫ്.സി എതിരില്ലാത്ത നാല് ഗോളുകൾക്ക് മുന്നിലാണ്.

ഗ്രെഗ് സ്റ്റെവാർട്ട്, ബിപിൻ സിങ്, ജോർജെ പെരേര ഡയസ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സ് വലയിൽ പന്ത് എത്തിച്ചത്.കളി തുടങ്ങി പത്താം മിനുറ്റിൽ തന്നെ മുംബൈ സിറ്റി ലീഡ് എടുത്തു.  

തോൽവിയറിയാതെ എട്ടു കളികൾ പൂർത്തിയാക്കിയാണ് ബ്ലാസ്റ്റേഴ്സ് പോരിനിറങ്ങിയത്. അതേസമയം ഇതുവരെ സീസണിൽ മുംബൈ ഇതുവരെ തോറ്റിട്ടില്ല.  കൊച്ചിയിൽ നടന്ന ആദ്യ പാദ പോരിൽ മുംബൈയോട് ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു.  12 കളികളിൽ 30 പോയന്റുള്ള മുംബൈ രണ്ടാമതും ഇരുപത്തിയഞ്ച് പോയന്റുള്ള ബ്ലാസ്റ്റേഴ്സ് മൂന്നാമതുമാണ്. ജയിച്ചാൽ സീസണിലെ ഗ്രൂപ്പ് ജേതാക്കൾക്കുള്ള ഷീൽഡ് പോരിലും ബ്ലാസ്റ്റേഴ്സ് സാന്നിധ്യമുറപ്പിക്കും.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News