ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ; ഈസ്റ്റ് ബംഗാളും ഗോവയും തമ്മിലും പോര്

അടിപിടിയെ തുടർന്ന് സസ്‌പെൻഷനിലായ പ്രതിരോധ താരങ്ങളായ മിലോസ് ഡ്രിങ്കിച്ചിന്റെയും പ്രബീർ ദാസിന്റെയും അഭാവം ബ്ലാസ്‌റ്റേഴ്‌സിന്‌ തിരിച്ചടിയാകും

Update: 2023-10-21 05:46 GMT
Advertising

ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് രണ്ട് മത്സരങ്ങൾ. വൈകീട്ട് അഞ്ചരയ്ക്കുള്ള ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളും എഫ്‌സി ഗോവയും ഏറ്റുമുട്ടും. എട്ട് മണിക്കുള്ള മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം.

സീസണിൽ മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ വിജയിച്ച ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ് സിക്ക് മുന്നിൽ പരാജയപ്പെട്ടിരുന്നു. മുംബൈയ്‌ക്കെതിരായ മത്സരത്തിലെ അടിപിടിയെ തുടർന്ന് സസ്‌പെൻഷനിലായ പ്രതിരോധ താരങ്ങളായ മിലോസ് ഡ്രിങ്കിച്ചിന്റെയും പ്രബീർ ദാസിന്റെയും അഭാവം ടീമിന് തിരിച്ചടിയാകും. നിലവിൽ ആറ് പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് പട്ടികയിൽ നാലാം സ്ഥാനത്തും നോർത്ത് ഇസ്റ്റ് നാല് പോയിന്റ് മായി അഞ്ചാം സ്ഥാനത്തുമാണ്. ഒഡീഷയിലെ കലിംഗ സ്‌റ്റേഡിയത്തിലാണ് ഈസ്റ്റ് ബംഗാളും ഗോവയും തമ്മിലുള്ള മത്സരം.

ISL Match between Kerala Blasters and North East United today; Another match is between East Bengal and Goa

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News