വിജയവഴിയിൽ തിരികെയെത്തി ബ്ലാസ്‌റ്റേഴ്‌സ്; ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്

സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ഏഴാം ജയമാണിത്. ഒരു സീസണിൽ ബ്ലാസ്റ്റേഴ്സ് ഏഴ് ജയം സ്വന്തമാക്കുന്നത് ഇതാദ്യം

Update: 2022-02-14 16:57 GMT
Editor : abs | By : Web Desk

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി. ഈസ്റ്റ് ബംഗാളിനെയാണ് മഞ്ഞപ്പട ഏകപക്ഷീയമായ ഒരുഗോളിന് തോൽപിച്ചത്. രണ്ടാം പകുതിയിൽ ബോസ്നിയൻ താരം എനസ് സിപോവിചാണ് വിജയഗോൾ നേടിയത്. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ഏഴാം ജയമാണിത്. ഒരു സീസണിൽ ബ്ലാസ്റ്റേഴ്സ് ഏഴ് ജയം സ്വന്തമാക്കുന്നത് ഇതാദ്യം. 15 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്താണ്.

Advertising
Advertising

ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആധിപത്യം കണ്ടെങ്കിലും നല്ല അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. 25-ാം മിനിറ്റില്‍ ഒരു കോര്‍ണറില്‍ നിന്നുള്ള ജീക്‌സണ്‍ന്റെ ഹെഡ്ഡര്‍ ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ കൈപ്പിടിയിലൊതുക്കി. മൂന്നു മിനിറ്റിന് ശേഷം വലതു വിങ്ങില്‍ നിന്ന് വന്ന അറ്റാക്കിനൊടുവിൽ സഹല്‍ ഷോട്ട് ഉതിര്‍ത്തെങ്കിലും ലക്ഷ്യം തെറ്റി. 49-ാം മിനിറ്റില്‍  പൂട്ടിയ എടുത്ത കോര്‍ണര്‍ എനസ് സിപോവിച്ച് ഈസ്റ്റ് ബംഗാള്‍ പ്രതിരോധത്തിന് മുകളിലൂടെ ഉയര്‍ന്നു ചാടി ഹെഡ് ചെയ്ത് വലയിലെത്തിച്ചു.

15 മത്സരങ്ങളില്‍ നിന്ന് 26 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. 17 മത്സരങ്ങളില്‍ 10 പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ 10-ാം സ്ഥാനത്താണ്. 29 പോയിന്റുമായി ഹൈദരാബാദ് ഒന്നാമതും 26 പോയിന്റുമായി എടികെ മോഹന്‍ ബഗാന്‍ രണ്ടാം സ്ഥാനത്തുമാണ്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News