ഐ.എസ്.എല്ലിനുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് സംഘത്തെ പ്രഖ്യാപിച്ചു; ലൂണ നയിക്കും, ആറ് മലയാളികള്‍

നാളെ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഉദ്ഘാടന മത്സരത്തോടെ പുതിയ ഐ എസ് എൽ സീസൺ ആരംഭിക്കും

Update: 2023-09-20 16:17 GMT
Editor : abs | By : Web Desk

കൊച്ചി: 2023-2024 ഇന്ത്യന്‍ സൂപ്പര്‍ ലീഗിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു.ഇവാന്‍ വുകോമനോവിച്ച് പരിശീലിപ്പിക്കുന്ന ടീമിനെ അഡ്രിയാൻ ലൂണ നയിക്കും. 11 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയുള്ള 29 അംഗ ടീം ലിസ്റ്റ് ബ്ലാസ്റ്റേഴ്സ് പുറത്തുവിട്ടു. നാളെ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഉദ്ഘാടന മത്സരത്തോടെ പുതിയ ഐ എസ് എൽ സീസൺ ആരംഭിക്കും. 

ആറ് മലയാളി താരങ്ങളാണ് ഈ സീസണില്‍ ബ്ലാസ്റ്റേഴ്സ് നിരയിലുള്ളത്. രാഹുൽ കെ.പി, സച്ചിൻ സുരേഷ്, നിഹാൽ സുധീഷ്, മുഹമ്മദ് അസ്ഹർ, മുഹമ്മദ് ഐമെൻ, വിബിൻ മോഹനൻ എന്നിവരാണ് മലയാളി താരങ്ങൾ. അഡ്രിയാൻ ലൂണ, ഡിമിട്രിയോസ് ഡയമന്റകോസ്, മാർക്കോ ലെസ്‌കോവിച്ച്, മിലോസ് ഡ്രിങ്‌സിച്, ക്വാമെ പെപ്ര, ഡെയ്‌സുകെ സകായ് എന്നീ ആറ് വിദേശ താരങ്ങളും ക്ലബിനൊപ്പമുണ്ട്. 

Advertising
Advertising

അതേസമയം, സസ്പെൻഷൻ കാരണം, ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച് ആദ്യ നാല് മത്സരങ്ങളിൽ ടീമിനൊപ്പം ടച്ച് ലൈനിൽ ഉണ്ടാകില്ല. ആദ്യ മത്സരത്തില്‍ ബെംഗളൂരു എഫ്.സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി. കൊച്ചിയില്‍ സെപ്റ്റംബര്‍ 21 ന് രാത്രി എട്ടുമണിക്കാണ് മത്സരം.

ഗോള്‍കീപ്പര്‍മാര്‍: സച്ചിന്‍ സുരേഷ്, കരണ്‍ജീത് സിങ്, ലാറ ശര്‍മ, മുഹമ്മദ് അര്‍ബാസ്

പ്രതിരോധതാരങ്ങള്‍: മാര്‍ക്കോ ലെസ്‌കോവിച്ച്, മിലോസ് ഡ്രിന്‍സിച്ച്, പ്രീതം കോട്ടാല്‍, റൂയിവാ ഹോര്‍മിപാം, ഐബന്‍ഭ ഡോലിങ്, നവോച്ച സിങ്, സന്ദീപ് സിങ്, പ്രബീര്‍ ദാസ്.

മധ്യനിരതാരങ്ങള്‍: അഡ്രിയാന്‍ ലൂണ (നായകന്‍), ഫ്രെഡ്ഡി ലാലാവ്മാവിയ, യോയ്‌ഹെന്‍ബ മീഠെയ്, ഡാനിഷ് ഫറൂഖ്, മുഹമ്മദ് അസ്ഹര്‍, സൗരവ് മണ്ഡല്‍, മുഹമ്മദ് ഐമെന്‍, ബ്രൈസ് മിരാന്‍ഡ.

മുന്നേറ്റതാരങ്ങള്‍: രാഹുല്‍ കെ.പി, നിഹാല്‍ സുരേഷ്, ബിദ്യാസാഗര്‍ സിങ്, ഇഷാന്‍ പണ്ഡിത, ഡൈസുകി സകായ്, ക്വാമി പേപ്ര, ദിമിത്രിയോസ് ഡയമന്റക്കോസ്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News