റോയ് കൃഷ്ണയുടെ ഒരൊറ്റ ഗോൾ: കേരള ബ്ലാസ്റ്റേഴ്‌സ് തോറ്റു

ജയിച്ചാൽ പ്ലേഓഫ് ഉറപ്പിക്കാമെന്നിരിക്കെ റോയ് കൃഷ്ണ നേടിയ ഒരൊറ്റ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് പരാജയം രുചിച്ചു

Update: 2023-02-11 16:13 GMT
Editor : rishad | By : Web Desk
കേരള ബ്ലാസ്റ്റേഴ്സ്-ബംഗളൂരു എഫ്.സി മത്സരത്തിനിടെ

ബംഗളൂരു: എവെ മത്സരങ്ങളിൽ പരാജയപ്പെടുക എന്ന ശീലം ഇക്കുറിയും തെറ്റിയില്ല. നിർണായക മത്സരത്തിൽ ബംഗളൂരു എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോൽവി. 

ജയിച്ചാൽ പ്ലേഓഫ് ഉറപ്പിക്കാമെന്നിരിക്കെ റോയ് കൃഷ്ണ നേടിയ ഒരൊറ്റ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് പരാജയം രുചിച്ചത്. ഒന്നാം പകുതിയിലായിരുന്നു ഗോൾ പിറന്നത്. 32ാം മുനുറ്റിൽ റോയ് കൃഷ്ണയാണ് പന്ത് ബ്ലാസ്റ്റേഴ്‌സ് വലക്കുള്ളിൽ എത്തിച്ചത്.

ബ്ലാസ്റ്റേഴ്സ് പ്രതിരോധം കടന്ന് ജാവി ഹെർണാണ്ടസ് നൽകിയ പാസിൽനിന്നാണ് ബെംഗളൂരു വിജയ ഗോള്‍ നേടിയത്. പന്തു ലഭിച്ച റോയ് കൃഷ്ണ പോസ്റ്റിന്റെ വലതു ഭാഗത്തുനിന്ന് ബുദ്ധിമുട്ടേറിയ ആംഗിളിൽ എടുത്ത ഷോട്ട്, ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ പ്രഭ്സുഖൽ ഗില്ലിന് പാളിയതോടെ വലയിലെത്തുകയായിരുന്നു. 

Advertising
Advertising

അതേസമയം തുടര്‍ച്ചയായ ആറാം ജയത്തോടെ ബെംഗളൂരു പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. തോല്‍വിയോടെ എടികെ മോഹന്‍ ബഗാനും ഹൈദരാബാദ് എഫ്‌സിക്കുമെതിരായ അവസാന മത്സരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായകമായി. 18 കളികളില്‍ നിന്ന് 28 പോയന്റുള്ള ബെംഗളൂരു അഞ്ചാം സ്ഥാനത്താണ്. 31 പോയന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് തുടരുന്നു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News