എന്താകും ബ്ലാസ്റ്റേഴ്‌സിന്റെ അവസ്ഥ? ആകാംക്ഷയോടെ ആരാധകർ

നിലവിൽ 20 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‍സ്. എതിരാളികളായ ബംഗളൂരുവം ഫോമിലാണ്. സീസണിൽ പതിയെ തുടങ്ങി ടീം ഏഴ് മത്സരങ്ങളിൽ തോൽവി അറിയാതെയാണ് മുന്നേറുന്നത്.

Update: 2022-01-30 12:15 GMT

കളി നന്നായതിന്റെ ആത്മവിശ്വാസം വേണ്ടുവോളം ഉണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിലും ആരാധകരുടെ മനസിലും. എന്നാൽ ഇടിവെട്ടിയത് പോലെ കോവിഡ് വന്ന് പതിച്ചതിന്റെ ആഘാതം ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിലുണ്ട്. ഇക്കാര്യം പരിശീലകൻ വുകോമിനോവിച്ച് പരസ്യമായി പ്രകടമാക്കുകയും ചെയ്തു. ഇടവേളക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് ബൂട്ടുകെട്ടുമ്പോൾ ഫോമിലേക്കുയർന്ന ബംഗളൂരുവിന് വീഴ്്ത്താനാകുമോ? ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

ബ്ലാസ്റ്റേഴ്സിന്റെ കളിക്കാരും കോച്ചിങ് സ്റ്റാഫുമൊക്കെ രണ്ടാഴ്ചയോളമായി അവരവരുടെ മുറികളില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്. ഫിറ്റ്നസ് തന്നെയാണ് വുകോമാനോവിച്ചിന് മുന്നിലെ വെല്ലുവിളി. ''വലിയൊരു ഇടവേളയ്ക്കുശേഷം മൈതാനത്തേക്കു തിരിച്ചെത്തുന്ന ടീമില്‍നിന്ന് വലിയ പ്രകടനങ്ങളൊന്നും പ്രതീക്ഷിക്കരുത്. രണ്ടാഴ്ചയിലേറെ ക്വാറന്റീനില്‍ കഴിഞ്ഞ താരങ്ങളുടെ ശാരീരികനിലയും മാനസികനിലയും നിങ്ങള്‍ പരിഗണിക്കണം. കളിക്കാരുടെ അവസ്ഥ മനസ്സിലാക്കി തന്നെയാകണം ആരാധകര്‍ കളി കാണാനിരിക്കേണ്ടത്.'' -വുകോമാനോവിച്ച് പറഞ്ഞതില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തം.

Advertising
Advertising

ബ്ലാസ്റ്റേഴ്‍സിന്റെ രണ്ട് മത്സരങ്ങളാണ് കോവിഡ് ആശങ്ക പിടിമുറിക്കിയതോടെ മാറ്റിവെച്ചത്.  ദിവസങ്ങളോളം പരിശീലനം വരെ ഉപേക്ഷിക്കേണ്ടിവുന്നു. പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയ കൊമ്പന്മാർക്ക് മത്സരങ്ങൾ മാറ്റിവെക്കപ്പെട്ടതോടെ ആ സ്ഥാനവും നഷ്ടമായി. വീണ്ടും പോരാട്ട ചൂടിലേക്ക് എത്തുമ്പോൾ കഴിഞ്ഞ മത്സരങ്ങളിലെ ഒത്തിണക്കം തന്നെയാകും ടീമിന്റെ ആത്മവിശ്വാസം.

നിലവിൽ 20 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‍സ്. എതിരാളികളായ ബംഗളൂരുവം ഫോമിലാണ്. സീസണിൽ പതിയെ തുടങ്ങി ടീം ഏഴ് മത്സരങ്ങളിൽ തോൽവി അറിയാതെയാണ് മുന്നേറുന്നത്. അവസാന മത്സരത്തിൽ ചെന്നൈയിൻ എഫ്‍.സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെുടത്തിയത് ടീമിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഇരു ടീമുകളും സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ കളി 1-1 സമനിലയിൽ കലാശിച്ചിരുന്നു

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News