ഡയമൻറക്കോസില്ല, ഇഷാൻ ആദ്യ ഇലവനിൽ; ബ്ലാസ്‌റ്റേഴ്‌സ്- ചെന്നൈയിൻ പോരാട്ടം തുടങ്ങി

ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മത്സരം

Update: 2024-02-16 14:29 GMT
Advertising

സൂപ്പർ സ്‌ട്രൈക്കർ ദിമിത്രിയേസ് ഡയമൻറക്കോസില്ലാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിൻ എഫ്‌സിക്കെതിരെ. ലിത്വാനിയൻ താരം ഫെദോറിനൊപ്പം ഇഷാൻ പണ്ഡിതയാണ് മഞ്ഞപ്പടയുടെ മുൻനിരയിൽ കളിക്കുന്നത്.

സന്ദീപ്, ലെസ്‌കോവിച്ച് (ക്യാപ്റ്റൻ), മിലോസ്, നവോച്ച, ജീക്‌സൺ, ഡാനിഷ്, ഐയ്മൻ, ദയ്‌സുകെ, സച്ചിൻ സുരേഷ് എന്നിവരാണ് ആദ്യ ഇലവനിൽ കളിക്കുന്ന മറ്റു താരങ്ങൾ. മത്സരം 20 മിനിട്ട് പിന്നിടുമ്പോൾ ഇരുടീമുകളും ഗോളടിച്ചിട്ടില്ല. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മത്സരം.

കഴിഞ്ഞ നാല് മത്സരങ്ങളിൽ മാത്രം കേരള ബ്ലാസ്‌റ്റേഴ്‌സ് ആകെ വഴങ്ങിയത് 12 ഗോളുകളാണ്. നാലിലും തോൽക്കാനായിരുന്നു വിധി. പഞ്ചാബിനെതിരായ മത്സരത്തിൽ ഡിഫൻസിന്റെ ബാല പാഠങ്ങൾ പോലും മറന്ന ബ്ലാസ്‌റ്റേഴ്‌സ് ആദ്യം ഗോളടിച്ച് മുന്നിലെത്തിയ ശേഷമാണ് മൂന്ന് ഗോൾ വഴങ്ങി സ്വന്തം കാണികൾക്ക് മുന്നിൽ നാണം കെട്ടത്. ഡിഫൻസീവ് തേഡിൽ വന്ന ഗുരുതരമായ പിഴവുകളാണ് ആ മൂന്ന് ഗോളിലേക്കും വഴി തുറന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News