എംബാപെയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തു; ക്രിസ്റ്റ്യാനോയെ 'ഗോട്ട്' ആക്കിയും മെസിയെ ഇകഴ്ത്തിയും പോസ്റ്റ്

അധിക്ഷേപകരമായ പോസ്റ്റുകൾ വൈകാതെ നീക്കം ചെയ്‌തെങ്കിലും സ്‌ക്രീൻഷോട്ടുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.

Update: 2024-08-29 11:03 GMT
Editor : Sharafudheen TK | By : Sports Desk

മാഡ്രിഡ്: റയൽമാഡ്രിഡ്-ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപെയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഗോട്ട് ആക്കിയും ലയണൽ മെസിയെ ഇകഴ്ത്തിയും പോസ്റ്റുകളെത്തി. അധിക്ഷേപകരമായ പോസ്റ്റുകൾ വൈകാതെ നീക്കം ചെയ്‌തെങ്കിലും സ്‌ക്രീൻഷോട്ടുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ഇംഗ്ലീഷ് ക്ലബുകളെ വിമർശിച്ച് നടത്തിയ പരാമർശവും വൈറലായി.

ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എന്റെ ഹീറോയെന്ന് പറഞ്ഞ ഫ്രഞ്ച് താരം, ലയണൽ മെസി ഗോട്ട് അല്ലെന്നും വ്യക്തമാക്കി. ഏറെ നാളെത്തെ അഭ്യൂഹങ്ങൾക്കൊടുവിൽ ഈ സീസണിലാണ് താരം റയൽ മാഡ്രിഡിലെത്തിയത്.

Advertising
Advertising

 അതേസമയം, നേരത്തെ പി.എസ്.ജിയിൽ മെസിക്കൊപ്പം കളിച്ച എംബാപെയിൽ നിന്ന് ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ലെന്ന് നിരവധി ആരാധകർ കമന്റ് ചെയ്തു. തൊട്ടുപിന്നാലെയാണ് തന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന് വ്യക്തമാക്കി താരം രംഗത്തെത്തിയത്. ഈ സീസണിലാണ് 25 കാരൻ പി.എസ്.ജി വിട്ട് സ്പാനിഷ് ക്ലബിലെത്തിയത്. റയലിനൊപ്പം അരങ്ങേറിയ ആദ്യമത്സരത്തിൽ തന്നെ ഗോൾനേടുകയും ചെയ്തിരുന്നു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News