കണ്ണീരണിഞ്ഞ് നെ്‌യമർ; ചേർത്തുപിടിച്ച് മെസ്സി

അർജന്റീനൻ താരങ്ങൾ വിജയം ആഘോഷിക്കുമ്പോഴായിരുന്നു അതിൽ പങ്കുചേരാതെ നെയ്മറെ മെസി ചേർത്തുപിടിച്ചത്.

Update: 2021-07-11 04:00 GMT
Editor : rishad | By : Web Desk

കോപ്പ അമേരിക്ക കിരീടം ചൂടിയ അർജന്റീന ആഘോഷത്തിമർപ്പിലാണ്. മെസിയെ ആകാശത്തിലേക്ക് എടുത്ത് ഉയർത്തിയും മറ്റും വിജയം ആഘോഷിക്കുമ്പോൾ സങ്കടത്തിലായിരുന്നു ബ്രസീൽ. ഏങ്ങിക്കരയുന്ന നെയ്മറിനെയും കാണാമായിരുന്നു. എന്നാൽ വിജയാഘോഷങ്ങൾക്കിടയിലും നെയ്മറിനെ ആശ്വസിപ്പിക്കാൻ മെസി എത്തി.

അർജന്റീനൻ താരങ്ങൾ വിജയം ആഘോഷിക്കുമ്പോഴായിരുന്നു അതിൽ പങ്കുചേരാതെ നെയ്മറെ മെസി ചേർത്തുപിടിച്ചത്. മെസിയുടെ തോളിൽ ചാഞ്ഞ് നിൽക്കുന്ന നെയ്മറെ തലോടി ആശ്വസിപ്പിക്കുന്ന മെസിയുടെ ചിത്രം നിമിഷ നേരം കൊണ്ട് വൈറലായി. കളിക്കളത്തിൽ ഇരുവരും ശത്രുപക്ഷത്താണെങ്കിലും ഉറ്റ സുഹൃത്തുക്കളാണ്.

Advertising
Advertising

ബാഴ്‌സലോണയിലെ സഹവാസമാണ് ഇരുവരെയും ഉറ്റചങ്ങാതിമാരാക്കിയത്. ഇരുവരും പലപ്പോഴുമത് വ്യക്തമാക്കിയിട്ടുണ്ട്. കോപ്പ അമേരിക്കയിൽ പെറുവിനെ തോൽപിച്ച് ബ്രസീൽ ഫൈനലിലെത്തുമ്പോൾ നെയ്മർ പറഞ്ഞത്, ഫൈനലിൽ അർജന്റീനയെ കിട്ടണം എന്നായിരുന്നു. ഫാൻസുകാരുടെ ഇടയിൽ വളരെയധികം ആഘോഷിക്കപ്പെട്ട പ്രസ്താവനയായിരുന്നു ഇത്.

നെയ്മറിന്റെ ആഗ്രഹം പോലെ തന്നെ കൊളംബിയയെ തോൽപിച്ച് അർജന്റീന ഫൈനലിലെത്തി. എന്നാൽ എതിരില്ലാത്ത ഒരു ഗോളിന് തോൽക്കാനായിരുന്നു ബ്രസീലിന്റെ വിധി. മാരക്കാന സ്റ്റേഡിയം ഒരിക്കൽ കൂടി ബ്രസീലിന്റെ കണ്ണീർ വിഴ്ത്തുന്ന കാഴ്ചയാണ് കാണേണ്ടി വന്നത്.

 


Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News