യുണൈറ്റഡിന് തകർപ്പൻ ജയം; എഫ്.എ കപ്പിൽ മുന്നോട്ട്

പരിക്കേറ്റ് ദീർഘ കാലമായി പുറത്തായിരുന്ന ബ്രസീലിയൻ കസമിറോ റെഡ് ഡെവിൾസ് ജഴ്‌സിയിൽ മടങ്ങിയെത്തി.

Update: 2024-01-29 07:07 GMT
Editor : Sharafudheen TK | By : Web Desk
Advertising

ലണ്ടൻ: തകർപ്പൻ ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.എ കപ്പ് അഞ്ചാം റൗണ്ടിൽ പ്രവശിച്ചു. ദുർബലരായ ന്യൂപോർട്ട് കൺട്രിയെ രണ്ടിനെതിരെ നാലുഗോളുകൾക്കാണ് കീഴടക്കിയത്. ബ്രൂണോ ഫെർണാണ്ടസ്(7), കൊബി മൈനോ(13), ആന്റണി(68), റാസ്മസ് ഹോയ്‌ലൻഡ്(90+4) എന്നിവർ ലക്ഷ്യംകണ്ടു. ന്യൂപോർട്ട് കൺട്രിക്കായി ബ്രൈൻ മോറിസ്(36), വിൽ ഇവാൻസ്(47) ആശ്വാസ ഗോൾ നേടി. പരിക്കേറ്റ് ദീർഘകാലമായി  പുറത്തായിരുന്ന ബ്രസീലിയൻ  കസമിറോ റെഡ് ഡെവിൾസ് ജഴ്‌സിയിൽ മടങ്ങിയെത്തി.

അതേസമയം, ദുർബല ടീമിനെതിരെ രണ്ട് ഗോളുകൾ വഴങ്ങിയത് യുണൈറ്റഡിന് തിരിച്ചടിയായി. മത്സരത്തിൽ ലീഡ് വർധിപ്പിക്കാനുള്ള നിരവധി അവസരങ്ങളാണ് യുണൈറ്റഡ് താരങ്ങൾക്ക് ലഭിച്ചത്. സ്വന്തം തട്ടകമായ റോഡ്‌നി പരേഡ് സ്റ്റേഡിയത്തിൽ 5-3-2 ഫോർമേഷനിലാണ് ന്യൂപോർട്ട് ഇറങ്ങിയത്. മറുഭാഗത്ത് 4-2-3-1 അക്രമണ ശൈലിയിലാണ് സന്ദർശക ടീം കളിച്ചത്. നേരത്തെ മാഞ്ചസ്റ്റർ സിറ്റി, ന്യൂകാസിൽ യുണൈറ്റഡ് ടീമുകൾ അഞ്ചാംറൗണ്ടിലെത്തിയിരുന്നു. ആദ്യ പാദത്തിൽ സമനില പാലിച്ചതിനെ തുടർന്ന് ആസ്്റ്റൺവില്ല-ചെൽസി നാലാം റൗണ്ടിൽ വീണ്ടും ഏറ്റുമുട്ടും.


Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News