എവർട്ടണിനെതിരെ രണ്ട് ​ഗോൾ വിജയവുമായി മാഞ്ചസ്റ്റർ യുണൈറ്റ‍ഡ്

വിജയത്തോടെ 29- മത്സരങ്ങളിൽ നിന്ന് 56- പോയിന്റുമായി മൂന്നാമതാണ് മാഞ്ചസ്റ്റർ യുണൈറ്റ‍ഡ്

Update: 2023-04-08 14:06 GMT

എവർട്ടണിനെതിരായ പ്രീമിയർ ലീ​ഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റ‍ഡിനു വിജയം. എതിരില്ലാത്ത രണ്ടു ​ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റ‍ഡിന്റെ വിജയം. എവർട്ടണിനെതിരായ മത്സരത്തിൽ തുടക്കം മുതൽ ആക്രമിച്ചു കളിച്ചെങ്കിലും ​ഗോൾ കീപ്പർ പിക്ക്ഫോർഡാണ് യുണൈറ്റഡിനു വിലങുതടിയായത്. റാഷ്ഫോർഡിന്റെയും, ആന്റണിയുടെയും ​ഗോൾ എന്നുറപ്പിച്ച ഷോർട്ടുകൾ അസാമാന്യമായാണ് പിക്ക്ഫോർഡ് തട്ടിയകറ്റിയത്. എന്നാൽ 36-ാം മിനുറ്റിൽ മധ്യനിരതാരം മക്ടോമിനായി പിക്ക്ഫോർഡിനെ മറികടന്ന് യുണൈറ്റഡിനായി ആദ്യ ​ഗോൾ നേടി. ജേ‍ഡൻ സാഞ്ചോ കൃത്യതയോടെ നൽകിയ പന്ത് യാതൊരു പിഴവുകളുമില്ലാതെ താരം വലയിലെത്തിച്ചു. ആദ്യ പകുതിക്ക് വിസിൽ മുഴങ്ങാൻ സെക്കന്റുകൾ ബാക്കിയുളളപ്പോൾ ലീ‍ഡ് രണ്ടാക്കാൻ ആന്റണിക്കു സുവർണ്ണാവസരം ലഭിച്ചെങ്കിലും ഒരിക്കൽ കൂടി പിക്ക്ഫോർഡ് എവർട്ടണിന്റെ രക്ഷകനായി.

Advertising
Advertising

രണ്ടാം പകുതിയിൽ എവർട്ടൺ ചില മുന്നേറ്റങ്ങൾക്ക് ​ശ്രമിച്ചെങ്കിലും യുണൈറ്റ‍ഡിന്റെ പ്രതിരോധനിരയിൽ തട്ടി ശ്രമങ്ങളെല്ലാം വിഫലമായി. 67-ാം മിനുറ്റിൽ ബ്രൂണോ ഫെർണാണ്ടസിനു കിട്ടിയ ഫ്രീ ഹെ‍ഡർ അവസരവും പിക്ക്ഫോർഡ് തട്ടിയകറ്റി. എന്നാൽ നാലു മിനുറ്റുകൾക്കകം പകരക്കാരനായി വന്ന ആന്തണി മാർഷ്യൽ യുണൈറ്റ‍‍ഡിന്റെ രണ്ടാം ​ഗോൾ നേടി. എവർട്ടൺ പ്രതിരോധനിരയിൽ നിന്ന് തട്ടിതെറിച്ച പന്ത് താരം ​ഗോളാക്കി. വിജയത്തോടെ 29- മത്സരങ്ങളിൽ നിന്ന് 56- പോയിന്റുമായി മൂന്നാമതാണ് മാഞ്ചസ്റ്റർ യുണൈറ്റ‍ഡ്. 30- മത്സരങ്ങളിൽ നിന്നായി 27- പോയിന്റ് മാത്രമുളള എവർട്ടൺ 16-ാം സ്ഥാനത്താണ്.

Tags:    

Writer - ആഷിഖ് റഹ്‍മാന്‍

contributor

Editor - ആഷിഖ് റഹ്‍മാന്‍

contributor

By - Web Desk

contributor

Similar News