എൽക്ലാസികോയിൽ ബാഴ്‌സലോണയെ തോൽപ്പിച്ച് റയൽ മാഡ്രിഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണൽ ജയിച്ചപ്പോൾ ചെൽസി തോറ്റു

Update: 2023-10-29 01:38 GMT

എൽക്ലാസികോയിൽ റയൽ മാഡ്രിഡിന് ജയം. ബാഴ്‌സലോണയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. ആറാം മിനിറ്റിൽ മുന്നിലെത്തിയ ബാഴ്സയെ ജൂഡ് ബെല്ലിങ്ഹാമിന്റെ ഇരട്ട ഗോളിലൂടെ റയൽ മറികടന്നു. അധിക സമയത്തായിരുന്നു വിജയഗോൾ. ഇതോടെ ചാമ്പ്യൻസ് ലീഗ്, സ്പാനിഷ് ലീഗ്, എൽ ക്ലാസിക്കോ എന്നിവയിലെ അരങ്ങേറ്റത്തിൽ ഗോൾ സ്വന്തമാക്കിയ നേട്ടവും ബെല്ലിങ്ങ്ഹാം സ്വന്തമാക്കി. പട്ടികയിൽ റയൽ ഒന്നാമതും ബാഴ്സ മുന്നാമതുമാണ്.

Advertising
Advertising

അതേസമയം, ജർമൻ ലീഗിൽ ബയേൺ മ്യൂണിക് വമ്പൻ ജയം നേടി. എതിരില്ലാത്ത എട്ട് ഗോളുകൾക്ക് ഡാർംസ്റ്റാഡിനെയാണ് ബയേൺ മ്യൂണിക് തകർത്തെറിഞ്ഞത്. ഹാരി കെയ്ൻ ഹാട്രിക്കും മുസിയാലയും ലേറോയ് സനെയും എന്നിവർ ഇരട്ടഗോളും നേടി. ലീഗിൽ ഒമ്പത് കളിയിൽ 12 തവണയാണ് ഹാരി കെയ്ൻ വല കുലുക്കിയത്.

അതേസമയം, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണൽ ജയിച്ചപ്പോൾ ചെൽസി തോറ്റു. ആഴ്‌സണൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ഷെഫീൽഡ് യുണൈറ്റഡിനെയാണ് തോൽപ്പിച്ചത്. ചെൽസി ബ്രെന്റ്ഫോഡിനോട് രണ്ടു ഗോളിന് തോൽക്കുകയായിരുന്നു. നിലവിൽ ലീഗിൽ 11ാം സ്ഥാനത്താണ്‌ ചെൽസി.

Real Madrid beat Barcelona in El Clasico

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News