സന്തോഷ് ട്രോഫിയിൽ ലക്ഷദ്വീപിനെ ഗോളിൽ മുക്കി കേരളം

പുതുച്ചേരിക്കെതിരെയുള്ള അടുത്ത മത്സരത്തിൽ സമനില നേടിയാൽ കേരളത്തിന് ഫൈനൽ റൌണ്ടിൽ എത്താം

Update: 2024-11-22 12:42 GMT
Editor : ubaid | By : Web Desk

സന്തോഷ്‌ ട്രോഫി ഫുട്‌ബാൾ ടൂർണമെന്‍റിന്‍റെ യോഗ്യതാ റൗണ്ടിൽ ലക്ഷദ്വീപിനെതിരെ കേരളത്തിന് തകർപ്പൻ ജയം. മറുപടിയില്ലാത്ത 10 ​ഗോളിനാണ് കേരളം ലക്ഷദ്വീപിനെ തകർത്തത്. ഇ. സജീഷ് ഹാട്രിക്കുമായി മുന്നിൽ നിന്നപ്പോൾ മുഹമ്മദ്‌ അജ്‌സലും ഗനി അഹമ്മദ് നിഗവും ഇരട്ടഗോൾ നേടി. നസീബ്‌ റഹ്‌മാൻ, വി. അർജുൻ, മുഹമ്മദ് മുഷറഫ് എന്നിവരാണ് മറ്റ് ഗോൾ സ്കോറർമാർ. ആദ്യ മത്സരത്തിൽ റെയിൽവേസിനെ ഒരു ഗോളിന്‌ തോൽപ്പിച്ച കേരളം, രണ്ടാം ജയത്തോടെ ഫൈനൽ റൗണ്ട് ഏറെക്കുറെ ഉറപ്പിച്ചു. പുതുച്ചേരിക്കെതിരെയുള്ള അടുത്ത മത്സരത്തിൽ  സമനില നേടിയാൽ കേരളത്തിന് ഫൈനൽ റൌണ്ടിൽ എത്താം. ഡിസംബർ അഞ്ചിന്‌ ഹൈദരാബാദിലാണ്‌ ഫൈനൽ റൗണ്ട്‌ തുടങ്ങുന്നത്‌.

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News