സ്വീഡനെതിരെ സ്പെയിനിന് നിരാശയുടെ സമനില

Update: 2021-06-15 02:11 GMT
Editor : ubaid | By : Web Desk

യൂറോ കപ്പില്‍ ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ സ്വീഡനെതിരേ സ്പാനിഷ് ടീമിന് ഗോള്‍രഹിത സമനില. കളിയില്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും സ്പാനിഷ് നിരക്ക് ഗോള്‍ നേടാന്‍ സാധിച്ചില്ല. ജോര്‍ഡി ആല്‍ബയും പെഡ്രിയും ഫെറാന്‍ ടോറസും അല്‍വാരോ മൊറാട്ടയും ഡാനി ഒല്‍മോയുമെല്ലാം സ്വീഡന്‍ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്നെങ്കിലും ഗോള്‍ മാത്രം അകന്നു. ഗോള്‍കീപ്പര്‍ ഓൾസന്റെ തകര്‍പ്പന്‍ സേവുകള്‍ സ്വീഡന് തുണയായി.

ഇന്ന് സെവിയ്യിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ സ്പെയിൻ പന്ത് കയ്യിൽ വെച്ച് കളിക്കുന്നതാണ് കണ്ടത്. പൊസഷൻ ഫുട്ബോളിൽ ഊന്നി കളിച്ച സ്പെയിനിന് പക്ഷെ സ്വീഡൻ ഡിഫൻസിനെ കാര്യമായി പരീക്ഷിക്കാൻ ആദ്യ പകുതിയിൽ ആയില്ല. ആദ്യ പകുതിയില്‍ മിനിറ്റുകളോളം സ്വീഡന്‍ നിരയ്ക്ക് പന്ത് തൊടാന്‍ പോലും ലഭിച്ചില്ല. കാര്യമായ മുന്നേറ്റങ്ങള്‍ നടത്താന്‍ പോലും പന്ത് ലഭിക്കാത്ത അവസ്ഥയിലായിരുന്നു സ്വീഡിഷ് താരങ്ങള്‍. എന്നാല്‍ 41-ാം മിനിറ്റില്‍ ലഭിച്ച അവസരം അലക്‌സാണ്ടര്‍ ഇസാക്കിന് മുതലാക്കാനും സാധിച്ചില്ല. രണ്ടാം പകുതിയില്‍ താളം കണ്ടെത്തിയ സ്വീഡന്‍ ഇസാക്കിലൂടെ മികച്ച മുന്നേറ്റങ്ങള്‍ നടത്തി. സ്‌പെയ്‌നാകട്ടെ രണ്ടാം പകുതിയിലും പന്തടക്കത്തില്‍ മുന്നിട്ടു നിന്നെങ്കിലും ഗോൾ മുഖത്ത് അവർ കഷ്ടപ്പെടുന്നത് തുടർന്നു. സെറാബിയ, തിയാഗൊ അൽകാൻട്ര, ജെറാഡ് മൊറേനോ എന്നിവരെയൊക്കെ കളത്തിൽ ഇറക്കി മാറ്റങ്ങൾ കൊണ്ടുവരാൻ ലൂയി എൻറികെ ശ്രമിച്ചു. എങ്കിലും ഫലം ഉണ്ടായില്ല.

Full View

Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News