സൂപ്പർ കപ്പിന് സൂപ്പർ താരമില്ല; ടീമിനെ പ്രഖ്യാപിച്ച് ബ്ലാസ്‌റ്റേഴ്‌സ്

ജെസൽ കർണെയ്‌റോ നയിക്കുന്ന 29 അംഗ ടീമിൽ 11 താരങ്ങൾ മലയാളികളാണ്

Update: 2023-04-03 14:26 GMT
Editor : abs | By : Web Desk

ഹീറോ സൂപ്പർകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. 29അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ജെസൽ കർണെയ്‌റോ നയിക്കുന്ന 29 അംഗ ടീമിൽ രാഹുൽ കെ.പി, സഹൽ അബ്ദുൾ സമദ്, അപ്പോസ്തലോസ് ജിയാനു, പ്രഭ്‌സുഖൻ സിങ് ഗിൽ, വിക്ടർ മോംഗിൽ, മാർക്കോ ലെസ്‌കോവിച്ച്, ഹോർമിപാം റൂയിവ, ഇവാൻ കലിയുഷ്നി, ദിമിത്രിയോസ് ഡയമന്റകോസ് തുടങ്ങിയ പ്രധാന താരങ്ങളെല്ലാമുണ്ട്.

Advertising
Advertising

ഏപ്രിൽ എട്ടിന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ ഐലീഗ് ചാമ്പ്യൻമാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെയാണ് സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. വ്യക്തിപരമായ കാരണങ്ങളാൽ ക്ലബ് അവധി നീട്ടിനൽകിയതിനാൽ സൂപ്പർ താരം അഡ്രിയാൻ ലൂണ ടൂർണമെന്റിൽ പങ്കെടുക്കില്ല. അതേസമയം, ലൂണ ഒഴികെയുള്ള ടീമിലെ മറ്റ് വിദേശ താരങ്ങളെല്ലാം ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്.

29 അംഗ ടീമിൽ 11 താരങ്ങൾ മലയാളികളാണ്. രാഹുൽ കെ.പി, സഹൽ അബ്ദുൾ സമദ്, ശ്രീക്കുട്ടൻ എം.എസ്, സച്ചിൻ സുരേഷ്, നിഹാൽ സുധീഷ്, വിബിൻ മോഹനൻ, ബിജോയ് വർഗീസ്, മുഹമ്മദ് അസ്ഹർ, മുഹമ്മദ് ഐമെൻ, മുഹമ്മദ് സഹീഫ്, തേജസ് കൃഷ്ണ എന്നിവരാണ് ടീമിലെ മലയാളി താരങ്ങൾ.

ബ്ലാസ്റ്റേഴ്‌സ് ടീം

ഗോൾകീപ്പർമാർ: പ്രഭ്‌സുഖൻ സിങ് ഗിൽ, കരൺജിത് സിങ്, സച്ചിൻ സുരേഷ്, മുഹീത് ഷബീർ.

പ്രതിരോധ താരങ്ങൾ: ഹോർമിപം റൂയിവ, സന്ദീപ് സിങ്, ബിജോയ് വർഗീസ്, നിഷു കുമാർ, ജെസൽ കർണെയ്‌റോ, വിക്ടർ മോംഗിൽ, മാർക്കോ ലെസ്‌കോവിച്ച്, മുഹമ്മദ് സഹീഫ്, തേജസ് കൃഷ്ണ.

മധ്യനിര താരങ്ങൾ: ഡാനിഷ് ഫാറൂഖ്, ആയുഷ് അധികാരി, ജീക്‌സൺ സിങ്, മുഹമ്മദ് അസ്ഹർ, വിബിൻ മോഹനൻ, ഇവാൻ കലിയുഷ്‌നി.

മുന്നേറ്റ താരങ്ങൾ: ബ്രൈസ് ബ്രയാൻ മിറാൻഡ, സൗരവ് മണ്ഡൽ, രാഹുൽ കെ.പി., ശ്രീക്കുട്ടൻ എം എസ്., മുഹമ്മദ് ഐമെൻ, ദിമിത്രിയോസ് ഡയമന്റകോസ്, സഹൽ അബ്ദുൽ സമദ്, നിഹാൽ സുധീഷ്, ബിദ്യാസാഗർ സിങ്, അപ്പോസ്തലോസ് ജിയാനു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News