കൂടുതൽ മഞ്ഞക്കാർഡ്; ഐഎസ്എല്ലിലെ കുരുത്തംകെട്ട താരങ്ങൾ ഇവർ

മഞ്ഞക്കാർഡ് കണ്ടവരിൽ ഒന്നാമൻ മുൻ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം ഹർമൻജ്യോത് ഖബ്ര

Update: 2023-08-08 11:58 GMT

ഇന്ത്യൻ സൂപ്പർ ലീഗിൽ കൂടുതൽ മഞ്ഞക്കാർഡ് കണ്ടവരിൽ ഒന്നാമൻ മുൻ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം ഹർമൻജ്യോത് ഖബ്ര. 128 മത്സരങ്ങളിൽ നിന്ന് 37 മഞ്ഞക്കാർഡുകളാണ് ഇപ്പോൾ ഈസ്റ്റ് ബംഗാൾ നിരയിലുള്ള താരം കണ്ടത്. ട്രാൻസ്ഫർ മാർക്കറ്റ്.കോ.ഇന്നാണ് ഇക്കാര്യം പങ്കുവെച്ചത്. മുംബൈ സിറ്റി എഫ്‌സിയുടെ അഹ്മദ് ജാഹുവാണ് രണ്ടാമത്. 112 മത്സരങ്ങളിൽ നിന്ന് 34 മഞ്ഞക്കാർഡുകളാണ് ജാഹു കണ്ടത്. എഡുബേഡിയയാണ് മൂന്നമാമത്. ഗോവ എഫ്‌സി നിരയിൽ കളിച്ച താരം 105 മത്സരങ്ങളിൽ നിന്ന് 30 വട്ടമാണ് മഞ്ഞക്കാർഡ് ശിക്ഷ നേരിട്ടത്.

Full View

മോഹൻ ബഗാൻ സൂപ്പർ ജയൻറ്‌സിന്റെ ഹ്യൂഗോ ബൗമസ് (95 മത്സരങ്ങളിൽ നിന്ന് 27), നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സെഹ്‌നാജ് (75 മത്സരങ്ങളിൽ നിന്ന് 26), ജംഷഡ്പൂർ എഫ്‌സിയുടെ പ്രണോയ് (87 മത്സരങ്ങളിൽ നിന്ന് 26), നോർത്ത് ഈസ്റ്റിന്റെ മാർസലോ (87 മത്സരങ്ങളിൽ നിന്ന് 23), എഫ്‌സി ഗോവയുടെ സന്ദേശ് ജിംഗാൻ (129 മത്സരങ്ങളിൽ നിന്ന് 23), ഈസ്റ്റ് ബംഗാളിന്റെ സൗവിക് (109 മത്സരങ്ങളിൽ നിന്ന് 21), മോഹൻ ബഗാന്റെ സുഭാഷിഷ് (117 മത്സരങ്ങളിൽ നിന്ന് 21) എന്നിവരാണ് മഞ്ഞക്കാർഡ് നേരിട്ടവരിൽ ആദ്യ പത്തിലുള്ളത്.

Advertising
Advertising

അതേസമയം, ഐ ലീഗ് ചാമ്പ്യന്മാരായ പഞ്ചാബ് എഫ്.സിക്ക് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക്(ഐ.എസ്.എൽ) സ്ഥാനക്കയറ്റം ലഭിച്ചു. ഇതോടെ 2023-24 സീസണിൽ പന്ത്രണ്ട് ടീമുകൾ മാറ്റുരക്കും. ഐലീഗ് ചാമ്പ്യൻ എന്നതും ഐ.എസ്.എല്ലിന്റെ യോഗ്യതാ ലൈസൻസുകളിലൊന്നായ ഐ.സി.എൽ.സി പ്രീമിയർ 1 ലൈസൻസ് നേടിയതുമാണ് ഇന്ത്യൻ ഫുട്ബോളിന്റെ ഉന്നത തലത്തിലേക്ക് പഞ്ചാബിന് യോഗ്യത നേടിക്കൊടുത്തത്. ഇതോടെ ഐലീഗിൽ നിന്ന് പ്രൊമോഷൻ ലഭിക്കുന്ന ആദ്യ ടീമാകാനും പഞ്ചാബിനായി. ഐലീഗ് 2022-23 സീസണിൽ മികച്ച പ്രകടനമാണ് പഞ്ചാബ് എഫ്സി പുറത്തെടുത്തത്. സീസണിലുടനീളം മേധാവിത്വം പുലർത്തിയ പഞ്ചാബ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തായിരുന്നു. സമർപ്പണ മനോഭാവത്തോടെയുള്ള കളിക്കാരുടെ പ്രകടനങ്ങൾ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പതിനാറ് മത്സരങ്ങൾ വിജയിച്ചു. നാലെണ്ണം സമനിലയിൽ ആയപ്പോൾ വെറും രണ്ട് മത്സരങ്ങളിൽ മാത്രമാണ് പരാജയം നേരിട്ടത്. 45 ഗോളുകളാണ് സീസണിൽ പഞ്ചാബ് അടിച്ചുകൂട്ടിയത്. പഞ്ചാബിന്റെ കരുത്ത് തെളിയിക്കുന്നതായാണ് ഈ ഗോൾ നേട്ടം.

കഠിനാധ്വാനത്തിന്റെയും കളിക്കാരുടെയും സ്റ്റാഫിന്റെയും സ്ഥിരോത്സാഹവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ടീമിന്റെ സ്ഥാപകരിലൊരാളായ സണ്ണി സിങ് പറഞ്ഞു. ഗ്രീക്ക് താരം സ്‌റ്റൈക്കോസ് വെർഗിറ്റിസാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. ഒത്തിണങ്ങിയ ടീമാണ് പഞ്ചാബിന്റേത്. കഴിഞ്ഞ സീസണിലെ പ്രധാന താരങ്ങളെയെല്ലം നിലനിർത്തിയാണ് അവർ ഐലീഗ് ചാമ്പ്യന്മാരാകുന്നത്.പഴയ താരങ്ങൾക്കൊപ്പം പുതിയ സൈനിങ്ങുകൾ നടത്തിയാണ് ഐ.എസ്.എല്ലിന് പഞ്ചാബ് എത്തുന്നത്. റൗണ്ട്ഗ്ലാസ് പഞ്ചാബ് ഗ്രൂപ്പിന്റെ കീഴിലുള്ള ക്ലബ്ബ് റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്.സി എന്ന പേരുമാറ്റി പഞ്ചാബ് എഫ്.സി എന്ന പേരിലാണ് ഐ.എസ്.എല്ലിലേക്കെത്തുന്നത്. അഞ്ച് വർഷത്തിനിടെ ആദ്യമായാണ് പഞ്ചാബ് ഐലീഗ് കിരീടം സ്വന്തമാക്കുന്നത്. ഇതിന് മുമ്പ് 2017-18 സീസണിലായിരുന്നു പഞ്ചാബ് കിരീടം ചൂടിയിരുന്നത്.

These are the players who received the most yellow cards in the Indian Super League

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News