അഖിലേന്ത്യാ മഹാവീർകപ്പ്: തൃശൂർ എംഡി കോളേജ് ചാമ്പ്യന്മാർ

ഫൈനലിൽ തമിഴ്‌നാട് പൊലീസിനെയാണ് കോളേജ് ടീം തോൽപ്പിച്ചത്

Update: 2023-01-04 13:10 GMT
Advertising

അഖിലേന്ത്യാ മഹാവീർകപ്പ് ഫുട്‌ബോൾ ടൂർണമെന്റിൽ തൃശൂർ പഴഞ്ഞി എംഡി കോളേജ് ചാമ്പ്യന്മാർ. ഒഡീഷയിലെ കുഹുഡിയിൽ വച്ച് നടന്ന 62 മത് അഖിലേന്ത്യ ഫുട്‌ബോൾ ടൂർണമെന്റ് ഫൈനലിൽ തമിഴ്‌നാട് പൊലീസിനെയാണ് കോളേജ് ടീം തോൽപ്പിച്ചത്.

ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടിയ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് എംഡി കോളേജ് കിരീടം നേടിയത്. ടൂർണമെന്റിലെ മികച്ച കളിക്കാരനായി കോളേജിലെ ആദ്യ വർഷ ബി എ എക്കണോമിക്‌സ് വിദ്യാർത്ഥി മുഹമ്മദ് സനാനും മികച്ച മുൻനിര കളിക്കാരനായി രണ്ടാംവർഷ ബി എ എക്കണോമിക്‌സ് വിദ്യാർത്ഥി മുർഷിദിനെയും തിരഞ്ഞെടുത്തു.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഈസ്റ്റ് ബംഗാളിന്റെ റിസർവ് ടീമിനെയും കേരള പ്രീമിയർ ലീഗ് ടീമായ ലൂക്ക എഫ്‌സിഎയും കൊൽക്കത്ത യുണൈറ്റഡിനേയും ആധികാരികമായി പരാജയപ്പെടുത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ടീം ഫൈനൽ പ്രവേശിച്ചിരുന്നത്.

Thrissur Pazanji MD College Champions in All India Mahavir Cup Football Tournament

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News