രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ജര്‍മനിയെ തകര്‍ത്തു; ടോക്യോയില്‍ ബ്രസീലിന് വിജയത്തുടക്കം

രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ജര്‍മനിയെ തകര്‍ത്താണ് നിലവിലെ ഒളിമ്പിക്സ് ചാമ്പ്യന്മാര്‍ ടോക്യോയില്‍ വരവറിയിച്ചത്

Update: 2021-07-22 14:40 GMT

ഒളിമ്പിക്സ് ഫുട്ബോളില്‍ ബ്രസീലിന് വിജയത്തുടക്കം. രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ജര്‍മനിയെ തകര്‍ത്താണ് നിലവിലെ ഒളിമ്പിക്സ് ചാമ്പ്യന്മാര്‍ ടോക്യോയില്‍ വരവറിയിച്ചത്. ഫുട്ബോളിലെ സ്വർണമെഡൽ അടിയറവ് വെയ്ക്കില്ലെന്ന് ഉറച്ചു തന്നെയാണ് ബ്രസീൽ ഇന്ന് തുടങ്ങിയത്. ആദ്യ പകുതിയിൽ തന്നെ എവർട്ടൻ താരം റിച്ചാലിസന്‍റെ ഹാട്രിക്കിൽ ബ്രസീൽ മൂന്ന് ഗോളിന് മുന്നിലെത്തി. ഏഴാം മിനുട്ടിൽ ആന്‍റണിയുടെ പാസിൽ നിന്നായിരുന്നു റിച്ചാർലിസന്‍റെ ആദ്യ ഗോൾ. പിന്നാലെ 22ആം മിനിറ്റിലും 30ആം മിനിറ്റിലും ഗോളുകൾ നേടി താരം ഹാട്രിക് പൂർത്തിയാക്കി.

Advertising
Advertising

അതിനു ശേഷം രണ്ടാം പകുതിയിൽ തിരിച്ചുവരാന്‍ ശ്രമിക്കുന്ന ജര്‍മ്മനിയെയാണ് കണ്ടത്. കളിക്കിടെ ഒരു ചുവപ്പ് കാർഡ് കിട്ടിയതും ജർമ്മനിക്ക് തിരിച്ചടിയായി. 63ാം മിനുട്ടിൽ അർണോൾഡ് ആണ് ചുവപ്പ് കണ്ടു പുറത്തു പോയത്. പിന്നാലെ അമിരിയുടെയും അചെയുടെയും ഗോളുകൾ വന്നതോടെ സ്‌കോർ 3-2 എന്ന നിലയിലായി. ഇതോടെ സമനിലക്കായി ജര്‍മനി കിണഞ്ഞു ശ്രമിച്ചു. ഇത് മത്സരത്തെ ആവേശകരമാക്കിയെങ്കിലും തിരിച്ചുവരാന്‍ ജര്‍മനിക്കായില്ല. 95ാം മിനുട്ടിൽ പൊലിനോ ബ്രസീലിന്റെ നാലാം ഗോൾ കൂടി നേടി പട്ടിക പൂര്‍ത്തിയാക്കി. ഗ്രൂപ്പില്‍  ഐവറി കോസ്റ്റിനയും സൗദി അറേബ്യയും ആണ് ബ്രസീലിന് ഇനി നേരിടാനുള്ളത്. എതിരാളികൾ. 

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News