ഒടുവിൽ ടോട്ടനത്തിന് കിരീടമുത്തം; യൂറോപ്പ ലീഗ് ഫൈനലിൽ യുനൈറ്റഡിനെ മലർത്തിയടിച്ചു
ലണ്ടൻ: കിരീടമില്ലെന്ന പരിഹാസങ്ങൾക്ക് വിട. യൂറോപ്പ ലീഗിൽ കിരീടം ചൂടി ടോട്ടൻഹാം ഹോട്സ്പർ. സ്പെയിനിലെ സാംമേമ്സിൽ നടന്ന കലാശപ്പോരിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ എതിരില്ലാത്ത ഒരുഗോളിന് മലർത്തിയടിച്ചാണ് ടോട്ടനം കിരീടമധുരം നുണഞ്ഞത്. 42ാം മിനുറ്റിൽ ബ്രണ്ണൻ ജോൺസണാണ് ടോട്ടനത്തിന്റെ ഗോൾകുറിച്ചത്.
2008ലെ കരബാവോ കപ്പ് വിജയത്തിന് ശേഷം ടോട്ടനം നേടുന്ന ആദ്യ കിരീടമാണിത്. പന്തടക്കത്തിലും ബോൾ പൊസിഷനിലും മുന്നേറ്റങ്ങൾ സൃഷ്ടിക്കുന്നതിലുമെല്ലാം യുനൈറ്റഡാണ് മികച്ചുനിന്നത്. യുനൈറ്റഡ് 74 ശതമാനം പന്ത് കൈവശം വെച്ച യുനൈറ്റഡ് ടാർഗറ്റിലേറ്റ് ആറ് തവണ ലക്ഷ്യത്തിലേക്ക് ഷോട്ടുതിർത്തു. ടോട്ടനം ഒരേ ഒരു തവണ മാത്രമാണ് ടാർഗറ്റിലേക്ക് ഷോട്ടുതിർത്തത്.
തോൽവിയോടെ യുനൈറ്റഡിന്റെ സീസൺ കിരീടമില്ലാതെ അവസാനിച്ചു. വിജയത്തോടെ ടോട്ടനം ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചു. പ്രീമിയർ ലീഗിൽ മോശം ഫോമിലാണ് ഇരുടീമുകളും പന്തുതട്ടിയത്.യുനൈറ്റഡ് 16ാം സ്ഥാനത്തും ടോട്ടനം 38ാം സ്ഥാനത്തുമായിരുന്നു.