ഗോളാഘോഷിക്കാൻ പരിക്കേറ്റ ഡാനിലോയേയും ചുമലിലേറ്റി ഓടി വെവേർട്ടൺ

സെർബിയക്കെതിരായ മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റ ഡാനിലോ സ്വിറ്റസര്‍ലന്‍റിനെതിരെ കളിക്കാനിറങ്ങിയിരുന്നില്ല

Update: 2022-11-29 11:53 GMT

ദോഹ: ഗ്രൂപ്പ് ജിയിൽ ബ്രസീൽ സ്വിറ്റ്‌സർലന്റ് പോരാട്ടത്തിനിടെ കഴിഞ്ഞ ദിവസം മനോഹരമായൊരു സൗഹൃദക്കാഴ്ച്ചക്ക് സ്‌റ്റേഡിയം 974 വേദിയായി. മത്സരത്തിന്റെ 84ാം മിനിറ്റിൽ സ്വിസ് ഗോൾവല തുളച്ച് കസമിറോയും സഹതാരങ്ങളും കോർണർ ഫ്‌ളാഗിന് അടുത്ത് ആഘോഷത്തിലായിരുന്നു. പെട്ടെന്ന് സൈഡ് ലൈനിലിരുന്നു ഡാനിലോയേയും തോളിലേറ്റി ബ്രസീലിയൻ താരം വെവേർട്ടൺ സഹതാരങ്ങൾക്കടുത്തേക്ക് ഓടി.

സെർബിയക്കെതിരായ മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റ ഡാനിലോ സ്വിറ്റ്സര്‍ലന്‍റിനെതിരെ കളിക്കാനിറങ്ങിയിരുന്നില്ല. വെവേര്‍ട്ടണ്‍ ഡാനിലോയേയും ചുമന്ന് ഓടുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍. 

Advertising
Advertising

മത്സരത്തില്‍ ബ്രസീല്‍ എതിരില്ലാത്ത ഒരു ഗോളിന് സ്വിറ്റസര്‍ലന്‍റിനെ പരാജയപ്പെടുത്തി. 84 ാം മിനിറ്റിലാണ് കസമിറോ ബ്രസീലിനായി വലകുലുക്കിയത്. ജയത്തോടെ ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു.ആദ്യ മത്സരത്തിൽ സെർബിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു കീഴടക്കിയ ബ്രസീല്‍ ജി ഗ്രൂപ്പില്‍ ആറു പോയിന്റുമായി ഒന്നാമതാണ്. ആദ്യ മത്സരം ജയിച്ച സ്വിറ്റ്സർലൻഡ് മൂന്നുപോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News