പ്രഥമ ഖോ ഖോ ലോകകിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ പുരുഷ, വനിതാ ടീമുകൾ

54-36 നാണ് പുരുഷ ടീമിന്റെ വിജയമെങ്കിൽ 78-40 എന്ന സ്‌കോറിനാണ് വനിതാ ടീമിന്റെ വിജയം.

Update: 2025-01-19 16:38 GMT

ന്യൂഡല്‍ഹി:  പ്രഥ ഖോഖോ ലോകകപ്പിൽ ചരിത്രമെഴുതി ഇന്ത്യൻ പുരുഷ വനിതാ ടീമുകൾ. ഫൈനലിൽ ഇരുടീമുകളും നേപ്പാളിനെ പരാജയപ്പെടുത്തി കിരീടമണിഞ്ഞു. 54-36 നാണ് പുരുഷ ടീമിന്റെ വിജയമെങ്കിൽ 78-40 എന്ന സ്‌കോറിനാണ് വനിതാ ടീമിന്റെ വിജയം.

വനിതാ ലോകകപ്പിൽ മത്സരത്തിലുടനീളം സമഗ്രാധിപത്യം പുലർത്തിയാണ് ഇന്ത്യയുടെ പടയോട്ടം. ഒന്നാം ടേണിൽ ഇന്ത്യ 34 പോയിന്റ് നേടി. രണ്ടാം ടേണിൽ നേപ്പാൾ തിരിച്ചുവരവിനുള്ള ശ്രമം നടത്തിയെങ്കിലും 24 പോയിന്റേ നേടാനായുള്ളൂ. മൂന്നാം ടേണിലും ഇന്ത്യ ആധിപത്യം തുടർന്നതോടെ മത്സരം 78-40 ന് അവസാനിച്ചു.

Advertising
Advertising

പുരുഷന്മാരുടെ ഫൈനലിൽ ഒന്നാം ടേണിൽ 26-0 ന്റെ ലീഡായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്. രണ്ടാം ടേണിൽ നേപ്പാൾ 18 പോയിന്റ് നേടി തിരിച്ചെത്തി. മൂന്നാം ടേണിൽ 28 പോയിന്റ് നേടിയ ഇന്ത്യ നാലാം ടേണിലും ആധിപത്യം പുലർത്തി 54-36 ലീഡിൽ വിജയം കുറിച്ചു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News